'വാസനകള്‍ നല്ലതാണ്..പക്ഷെ'; യുട്യൂബര്‍ വാസന്റെ ലൈസന്‍സ് പത്തുവര്‍ഷത്തേക്ക് റദ്ദാക്കിയതില്‍ എംവിഡി

By Web Team  |  First Published Oct 20, 2023, 9:17 PM IST

നിയമലംഘനം ഒരു വാസനയായാല്‍, ശീലമായാല്‍ ശിക്ഷണ നടപടികള്‍ മാത്രമേ വഴിയിലുള്ളൂയെന്ന് എംവിഡി.


തിരുവനന്തപുരം: സോഷ്യല്‍മീഡിയ ലൈക്കിന് വേണ്ടി റോഡുകളില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. തമിഴ്‌നാട്ടിലെ പ്രമുഖ യുട്യൂബര്‍ വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് പത്തു വര്‍ഷത്തേക്ക് റദ്ദാക്കിയ സംഭവം ചൂണ്ടിക്കാണിച്ചാണ് എംവിഡി മുന്നറിയിപ്പ്. വാസനകള്‍ നല്ലതാണ്, ശീലങ്ങളും. പക്ഷെ നിയമലംഘനം ഒരു വാസനയായാല്‍, ശീലമായാല്‍ ശിക്ഷണ നടപടികള്‍ മാത്രമേ വഴിയിലുള്ളൂയെന്ന് എംവിഡി പറഞ്ഞു. സമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ശീലിക്കേണ്ടവയാണ് റോഡ് നിയമങ്ങള്‍. ലൈക്കിനും ഷെയറിനും വേണ്ടി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കരുതെന്നും എംവിഡി വ്യക്തമാക്കി. 

എംവിഡി കുറിപ്പ്: 'വാസന്‍' - കെയര്‍. വാസനകള്‍ നല്ലതാണ്, ശീലങ്ങളും. പക്ഷെ നിയമലംഘനം ഒരു വാസനയായാല്‍, ശീലമായാല്‍ ശിക്ഷണനടപടികള്‍ മാത്രമേ വഴിയിലുള്ളു. സ്വന്തം വാസനകളെ, ശീലങ്ങളെ സൂക്ഷിക്കുക, സമൂഹത്തിലായാലും, സാമൂഹികമാദ്ധ്യമങ്ങളിലായാലും. സമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ശീലിക്കേണ്ടവയാണ് മോട്ടോര്‍ വെഹിക്കിള്‍സ്(ഡ്രൈവിംഗ്) റെഗുലേഷന്‍സ് 2017 ലെ 40 സുരക്ഷാചട്ടങ്ങള്‍ അഥവാ നിര്‍ദ്ദേശങ്ങള്‍. ഡ്രൈവിംഗ് ഒരു പഠനം മാത്രമല്ല, മത്സരവുമല്ല. പരിശീലനമാണ്, ശീലമാണ്. പരിശീലനം എന്നാല്‍ ശീലിച്ച് ഉറപ്പിക്കുക എന്നതാണ്. ശീലം സ്വയമേവ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ സ്വഭാവമാകും. ഒരു കൂട്ടം വ്യക്തികളുടെ സ്വഭാവം ആ സമൂഹത്തിന്റെ സ്വഭാവമാകും. ഒരു ദേശത്തിന്റെ അഥവാ സമൂഹത്തിന്റെ സ്വഭാവത്തെ സംസ്‌കാരം എന്നു പറയാം. റോഡുപയോക്തൃസമൂഹത്തില്‍ ''സുരക്ഷ'' ഒരു സംസ്‌കാരമാകട്ടെ. ഇന്നിന്റെ ആവശ്യം അതാണ്, നാളെയുടെ അടിസ്ഥാനവും.''

Latest Videos

undefined

കഴിഞ്ഞദിവസമാണ് വാസന്റെ ലൈസന്‍സ് 2033 ഒക്ടോബര്‍ അഞ്ച് വരെ കഞ്ചിപുരം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അസാധുവാക്കിയത്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, അമിത വേഗത എന്നിവ കണക്കിലെടുത്താണ് നടപടിയെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സെപ്തംബര്‍ 17ന് കഞ്ചിപുരത്ത് നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയാണ് വാസന്‍. മദ്രാസ് ഹൈക്കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ബൈക്ക് റേസിംഗ് വീഡിയോകളിലൂടെ പ്രശസ്തനായ വാസന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി ആരാധകരാണുള്ളത്.

കാറിൽ രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകൾ; യുവാക്കൾ പിടിയിൽ 
 

click me!