കണ്ണൂര്‍ ജില്ലയിലും മലപ്പുറത്തുമാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി അമിത ശബ്ദം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. മലപ്പുറത്തും കണ്ണൂരിലുമാണ് രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് എംവിഡി അറിയിച്ചു. കൃത്രിമമായി എക്‌സ്ഹോസ്റ്റ് സൗണ്ട് ഉണ്ടാക്കി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് നാട്ടുകാരെ പേടിപ്പിക്കുന്ന വിനോദമെന്നാണ് സംഭവത്തെ കുറിച്ച് എംവിഡി പറയുന്നത്.
എംവിഡി കുറിപ്പ്: അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കി കൊണ്ട് പൊതു വഴികളില്‍ ശല്യക്കാരായി തീരുന്നത് മാനസിക ആരോഗ്യ കുറവായി തന്നെ കാണാം. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലും മലപ്പുറത്തും മോട്ടോര്‍ വാഹന വകുപ്പ് മാതൃകാ പരമായ നടപടി സ്വീകരിച്ചു. നാം വണ്ടിയോടിക്കുന്ന വഴികളിലൊക്കെ നമുക്ക് പ്രിയപെട്ട കഞ്ഞുങ്ങളും വയോജനങ്ങളും ഉണ്ടെന്ന് ഓര്‍ക്കുക.ശബ്ദങ്ങള്‍ ഹൃദ്യമാവട്ടെ.
ഡ്രൈവറില്ലാതെ ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങി; തടഞ്ഞ് നിര്‍ത്തി ദുരന്തം ഒഴിവാക്കി പ്ലസ് ടു വിദ്യാര്‍ഥിനി
മലപ്പുറം: നിര്‍ത്തിയിട്ട ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങിയപ്പോള്‍, വന്‍ അപകടം ഒഴിവായത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അവസരോചിത ഇടപെടലില്‍. കഴിഞ്ഞദിവസം മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് റോഡില്‍ ഐശ്വര്യ ഗോള്‍ഡ് പാലസിന് മുന്നിലാണ് സംഭവം നടന്നത്. ഓട്ടോയെ പിടിച്ച് നിര്‍ത്തി വന്‍ അപകടം ഒഴിവാക്കിയ ആ മിടുക്കിയെ കണ്ടെത്തി. മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനഘയാണ് ആ താരം. ചങ്ങരംകുളം ചെറവല്ലൂര്‍ നെടിയോടത്ത് സുകുമാരന്‍ - രജി ദമ്പതികളുടെ മകളാണ് അനഘ. ഓട്ടോ പിറകോട്ട് ഇറങ്ങുന്നത് കണ്ട് ഓടിച്ചെന്ന് പിടിക്കുകയായിരുന്നു അനഘ.
പരീക്ഷയ്ക്ക് പോകാനായി ഇറങ്ങിയതായിരുന്നു വിദ്യാര്‍ഥിനിയായ അനഘ. ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്ന വിവരം അനഘ അറിയുന്നത്. തിരിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍ ഒരു നിലവിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് ഡ്രൈവറില്ലാതെ പുറകോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഓട്ടോയാണ്. അതില്‍ യാത്രക്കാരുണ്ടായിരുന്നു. ഉടന്‍ അങ്ങോട്ടു ചെന്ന് ഓട്ടോ പിടിച്ചുനിര്‍ത്താന്‍ അനഘ ശ്രമിച്ചു. പിന്നാലെ വഴിയാത്രക്കാരും നാട്ടുകാരും ഓടിയെത്തി. എല്ലാവരും ചേര്‍ന്ന് ഓട്ടോ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയും ചെയ്തു. അനഘ അപ്പോള്‍ തന്നെ അവിടെ നിന്നു പോയി. പിന്നീടാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. വിദ്യാര്‍ഥിനിയുടെ ധീരത ചര്‍ച്ചയാവുകയും ചെയ്തു.
പസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് യുവാവ്; കണ്ടെത്താന്‍ 124 മൈൽ വഴിമാറി സഞ്ചരിച്ച് ക്രൂയിസ് കപ്പല്‍ !