വിധിക്ക് പിന്നാലെ ഫെഡറൽ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല
ന്യൂയോര്‍ക്ക്: ടിക് ടോക് വീഡിയോകള്‍ ഏറെ പ്രചാരം നേടുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ ടിക് ടോക്കിന് അമേരിക്കയില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. ടിക് ടോക് ഏകദേശം 39.09 കോടി രൂപ പിഴ അടക്കണമെന്നാണ് അമേരിക്കൻ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് ഈ പിഴ. ഒപ്പം തന്നെ കുട്ടികളുടെ ലക്ഷക്കണക്കിന് വീഡിയോകള്‍ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
വിധിക്ക് പിന്നാലെ ഫെഡറൽ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് നീക്കം ചെയ്യും. ഇവർ നേരത്തെ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്.
undefined
കുട്ടികളെ ചൂഷണം ചെയ്തു പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ സർവീസുകൾക്കുമുള്ള മുന്നറിയിപ്പാണ് ടിക് ടോകിനെതിരെയുള്ള പിഴ ശിക്ഷയെന്ന് എഫ്ടിസി ചെയര്‍മാൻ ജോ സൈമൺ പറഞ്ഞു. ഇനി മുതൽ 13 വയസ്സ് തികയാത്ത കുട്ടികൾ ടിക് ടോകിൽ അക്കൗണ്ട് തുടങ്ങിയാൽ രക്ഷിതാക്കളായിരിക്കും കുടുങ്ങുക.
പുതിയ നിയമം ബുധനാഴ്ച മുതൽ നടപ്പിൽ വന്നു. എന്നാൽ ഈ നിയമം ടിക് ടോക് മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.