നാളെ അന്താരാഷ്ട്ര ബിരിയാണി ദിനം ; രാജ്യത്തെ ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി

By Web Team  |  First Published Jul 1, 2023, 3:45 PM IST

2023 ജനുവരി മുതൽ 2023 ജൂൺ 15 വരെയുള്ള ഓർഡറുകളെ കുറിച്ചുള്ള സ്വിഗ്ഗിയുടെ വിശകലനം അനുസരിച്ച്, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചര മാസത്തിനുള്ളിൽ ബിരിയാണി ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയുണ്ടായതായി കമ്പനി വെളിപ്പെടുത്തുന്നു. 


ദില്ലി: ബിരിയാണിയോട് ഇന്ത്യക്കാര്‌‍ക്ക് എന്നും ഒരിഷ്ടമുണ്ട്. ഇപ്പോഴിതാ ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം എത്രമാത്രമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് സ്വിഗ്ഗി. തങ്ങളുടെ ഓൺലൈൻ ഓർഡറുകളുടെ കണക്ക് നിരത്തിയാണ് സ്വിഗ്ഗി കണക്കുകൾ നിരത്തിയിരിക്കുന്നത്. 

നാളെയാണ് അന്താരാഷ്ട്ര ബിരിയാണി ദിനം. ഇതാഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായി ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി വെളിപ്പെടുത്തി.

Latest Videos

2023 ജനുവരി മുതൽ 2023 ജൂൺ 15 വരെയുള്ള ഓർഡറുകളെ കുറിച്ചുള്ള സ്വിഗ്ഗിയുടെ വിശകലനം അനുസരിച്ച്, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചര മാസത്തിനുള്ളിൽ ബിരിയാണി ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയുണ്ടായതായി കമ്പനി വെളിപ്പെടുത്തുന്നു. പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി വാഗ്ദാനം ചെയ്യുന്ന 2.6 ലക്ഷം റെസ്റ്റോറന്റുകൾ, 28 ആയിരത്തിലധികം റെസ്റ്റോറന്റുകളുമാണ് ഉള്ളത്. 

സുഗന്ധമുള്ള ലഖ്‌നോവി ബിരിയാണി മുതൽ എരിവുള്ള ഹൈദരാബാദി ദം ബിരിയാണി വരെയും രുചികരമായ കൊൽക്കത്ത ബിരിയാണി മുതൽ സുഗന്ധമുള്ള മലബാർ ബിരിയാണി വരെയും ആളുകളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. രാജ്യത്തുടനീളമുള്ള ആളുകൾ അവരുടെ പ്രിയപ്പെട്ട വിഭവത്തിന് നൽകുന്ന   ഓർഡറുകൾ മിനിറ്റിൽ 219 വരെയുണ്ടാകും. സ്വിഗ്ഗിയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇതെക്കുറിച്ച് പറയുന്നത്.

പുതുവർഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകളാണെന്ന് മുൻപ് കമ്പനി വെളിപ്പെടുത്തിയിരുന്നു. പുതുവർഷത്തലേന്ന് രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകൾ ഡെലിവർ ചെയ്തതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു. 

ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ്  സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയായിരുന്നു.

ലോകത്തെ ഇതിഹാസ ഭക്ഷണശാലകളുടെ പട്ടികയിൽ 11 -ാം സ്ഥാനത്ത് ഈ കോഴിക്കോടൻ റെസ്റ്ററന്റ്!

ഫുഡ് ഓഡര്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; സൊമാറ്റോയുടെ വന്‍ മാറ്റം.!

നൂറാം ദിവസമെത്താതെ പടിയിറങ്ങിയാലും നാദിറ മെഹ്‌റിന് വിജയിയാണ്! 

tags
click me!