സ്നാപ്ചാറ്റ് പ്ലസിനായി സ്‌നാപ്പ് മറ്റ് സവിശേഷതകളും പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
വാഷിംഗ്ടൺ: സ്‌നാപ്ചാറ്റ് സ്‌നാപ്ചാറ്റ് പ്ലസ് (Snapchat Plus) എന്ന പേരിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇത് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് നിരവധി പ്രത്യേകതകള്‍ അധികമായി ലഭിക്കും എന്നാണ് സ്നാപ് ചാറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.
“ഞങ്ങൾ സ്‌നാപ്ചാറ്ററുകൾക്കായുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ സ്‌നാപ്ചാറ്റ് പ്ലസിന്റെ പൈലറ്റ് ടെസ്റ്റിംഗ് നടത്തിവരുകയാണ്. ഞങ്ങളുടെ സബ്‌സ്‌ക്രൈബർമാര്‍ക്കായി എക്‌സ്‌ക്ലൂസീവ്, പ്രീ-റിലീസ് ഫീച്ചറുകൾ പങ്കിടാന്‍ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി. കൂടാതെ ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ മികച്ച പ്രത്യേകതകള്‍ ഇതില്‍ നല്‍കും. ദി വെർജിന് നൽകിയ പ്രസ്താവനയിൽ, സ്‌നാപ്പ് വക്താവ് ലിസ് മാർക്ക്മാൻ പറഞ്ഞു,
undefined
അലസ്സാൻഡ്രോ പാലൂസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സ്‌ക്രീൻഷോട്ടുകളും വിവരങ്ങളും അനുസരിച്ച്, സ്‌നാപ്ചാറ്റ് പ്ലസിനായി സ്‌നാപ്പ് മറ്റ് സവിശേഷതകളും പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരാളെ നിങ്ങളുടെ “#1 ബിഎഫ്എഫ്” ആയി പിൻ ചെയ്യാനും സ്‌നാപ്ചാറ്റ് ഐക്കൺ മാറ്റാനും ആരാണ് വീണ്ടും കാണുന്നത് എന്ന് പരിശോധിക്കാനുമുള്ള കഴിവ് ഉൾപ്പെടെ ഇതിലുണ്ട്. ദ വെർജ് റിപ്പോര്‍ട്ട് അനുസരിച്ച് സ്‌നാപ്ചാറ്റ് പ്ലസിന്റെ വില നിലവിൽ പ്രതിമാസം 4.59 യൂറോയും പ്രതിവർഷം 45.99 യൂറോയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും പാലൂസി വെളിപ്പെടുത്തി.
പണമടച്ച് സേവനം നല്‍കുന്ന സോഷ്യൽ നെറ്റ്‌വർക്കുകളില്‍ സ്നാപ്ചാറ്റ് ആദ്യത്തെ ആളല്ല. ഈ മാസാവസാനം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍ നടപ്പിലാക്കുമെന്ന് ടെലിഗ്രാം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ട്വിറ്റർ കഴിഞ്ഞ വർഷം അവസാനത്തോടെ ബ്ലൂ എന്ന പേരില്‍ പെയിഡ് സേവനം ആരംഭിച്ചിരുന്നു.
ഐഒഎസ് 14.5 ഉപയോഗിച്ചുള്ള ആപ്പിളിന്റെ സ്വകാര്യത ഫീച്ചർ അവതരിപ്പിച്ചതോടെ, ആപ്പ് വഴിയുള്ള പരസ്യ ട്രാക്കിംഗ് ആപ്പ് ഒഴിവാക്കുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിനാൽ, പല സൗജന്യ ആപ്പുകളും പണം കണ്ടെത്താന്‍ പുതിയ വഴി ആലോചിക്കുകയാണ്. ഇതിനാലാണ് സബ്‌സ്‌ക്രിപ്‌ഷൻ രീതിയിലേക്ക് പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും പുനർവിചിന്തനം ചെയ്യേണ്ടി വന്നതെന്നാണ് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ ആപ്പ് ഭീകരനാണ്, നിങ്ങളറിയാതെ വന്‍ പണി തരും, ഉപേക്ഷിച്ച് പതിനായിരങ്ങള്‍.!
'മെറ്റയ്ക്ക്' സ്വന്തം പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഇതേപേരില്‍ യൂസര്‍നെയിം ലഭിക്കില്ല; കാരണം.!