ഇന്ത്യയെക്കുറിച്ച് നിലവിൽ പരാമർശിച്ചിട്ടില്ല. എന്നാൽ വിവിധ ആഗോള വിപണികളിൽ ഇത് നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
കൊച്ചി: നെറ്റ്ഫ്ലിക്സ് തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ തുക കുത്തനെ ഉയര്‍ത്തുമെന്ന് വാര്‍ത്ത. ഏതാനും മാസങ്ങൾക്ക് ശേഷം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഉയർത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ഈ വർദ്ധനവ് ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ സംഭവിക്കാം. ലോകമെമ്പാടുമുള്ള വിവിധ വിപണികൾക്ക് ഈ വർധനവ് ബാധകമാക്കാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ട് പറയുന്നു. തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലുമായിരിക്കും ശ്രദ്ധ കേന്ദ്രികരിക്കുക.
ഇന്ത്യയെക്കുറിച്ച് നിലവിൽ പരാമർശിച്ചിട്ടില്ല. എന്നാൽ വിവിധ ആഗോള വിപണികളിൽ ഇത് നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷവും നെറ്റ്ഫ്ലിക്സിൽ സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിച്ചിരുന്നു. സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നിലവിൽ കമ്പനി നല്കിയിട്ടില്ല.
undefined
മുൻപ് പാസ് വേഡ് ഷെയറിങ്ങിനെതിരെ നെറ്റ്ഫ്ലിക്സ് കടുത്ത നടപടികളാണ് സ്വീകരിച്ചത്. അടുത്തിടെ ഇന്ത്യയിൽ പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുകയും സുഹൃത്തുക്കളുമായി അക്കൗണ്ട് പങ്കിടുന്നത് നിർത്താൻ ഉപയോക്താക്കൾക്ക് അറിയിപ്പുകൾ നല്കുകയും ചെയ്തിരുന്നു.പാസ്‍വേഡ് ഷെയർ ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബോറോവർ, ഷെയേർഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളിൽ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിരുന്നു. അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നതാണ് മെച്ചം.
നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനായിരുന്നു അന്ന് കമ്പനിയുടെ തീരുമാനം. ഈ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് പിന്നാലെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കി. യുഎസിൽ പ്രായപൂർത്തിയായ ഉപഭോക്താക്കൾ ആദ്യമായി നെറ്റ്ഫ്ലിക്സ്, ടിക്ടോക്ക്, യൂട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്ക് പണം ചെലവാക്കി തുടങ്ങിയത് കമ്പനിയുടെ പ്രതീക്ഷ വർധിപ്പിച്ചു. നിലവിൽ നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് പ്രൊഫൈൽ പരസ്പരം കൈമാറാകും. കൂടാതെ ഉപയോക്താവിന് അവരുടെ സെർച്ച് ഹിസ്റ്ററിയും ശുപാർശകളും സൂക്ഷിക്കാനുമാകും. ഇന്ത്യയിലിത് നടപ്പിലാക്കുന്നതിനെ കുറിച്ച് തുടക്കത്തിൽ പരാമര്‌ശിച്ചിരുന്നില്ല എങ്കിലും രാജ്യത്ത് ഇത് നടപ്പിലാക്കി.
പല രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിച്ചതിന് ശേഷം കമ്പനിക്ക് പുതിയ വരിക്കാരെ ലഭിച്ചു. 2023-ന്റെ രണ്ടാം പാദത്തിൽ, നെറ്റ്ഫ്ലിക്സ് ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്ക്രൈബർമാരെ ചേർത്തു. ഇത് ഏകദേശം എട്ട് ശതമാനം വർദ്ധനവാണ്.
'ഗോദ' നായിക വാമീഖ ഗബ്ബിയുടെ ഹോട്ട് രംഗങ്ങള്‍ വിവാദത്തിലേക്ക്; ചര്‍ച്ചയായി 'ഖുഫിയ'