മൈക്രോസോഫ്റ്റ് വിന്‍ഡോസ് 365 പ്രഖ്യാപിച്ചു, ഒഎസിനെ ഏത് കമ്പ്യൂട്ടറിലും ബ്രൗസര്‍ വഴി സ്ട്രീം ചെയ്യാം

By Web Team  |  First Published Jul 16, 2021, 2:13 PM IST

എല്ലാ കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് ലഭ്യമാകണമെന്ന മൈക്രോസോഫ്റ്റിന്റെ ആഗ്രഹം സഫലമാകുന്നു. അതിനായി ഇപ്പോള്‍ വിന്‍ഡോസ് 365 പ്രഖ്യാപിച്ചു, ഇനി വിന്‍ഡോസ് 10 ഉം വിന്‍ഡോസ് 11 ഉം ഒരു വെബ് ബ്രൗസറിലൂടെ സ്ട്രീം ചെയ്യാം. 


എല്ലാ കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് ലഭ്യമാകണമെന്ന മൈക്രോസോഫ്റ്റിന്റെ ആഗ്രഹം സഫലമാകുന്നു. അതിനായി ഇപ്പോള്‍ വിന്‍ഡോസ് 365 പ്രഖ്യാപിച്ചു, ഇനി വിന്‍ഡോസ് 10 ഉം വിന്‍ഡോസ് 11 ഉം ഒരു വെബ് ബ്രൗസറിലൂടെ സ്ട്രീം ചെയ്യാം. ഇതാണ് ക്ലൗഡ് പിസി. ഓഗസ്റ്റ് രണ്ട് മുതല്‍ വിന്‍ഡോസ് 365 വ്യത്യസ്ത സബ്‌സ്‌ക്രിപ്ഷനുകളിലായി ലഭ്യമാകും.

ഒരു ബ്രൗസറിനെ പിന്തുണയ്ക്കുന്ന ഏത് ഉപകരണത്തിലും വിന്‍ഡോസ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റന്റ് ബൂട്ടപ്പ് അനുവദിക്കും. വിന്‍ഡോസ് 10 അല്ലെങ്കില്‍ വിന്‍ഡോസ് 11 ന്റെ ഈ ക്ലൗഡ് പതിപ്പുകള്‍ കമ്പ്യൂട്ടറുകളില്‍ മികച്ചതായി കാണപ്പെടുമെങ്കിലും, മാക്‌സ്, ഐപാഡുകള്‍, ലിനക്‌സ് കമ്പ്യൂട്ടറുകള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ എന്നിവയില്‍ എത്താന്‍ ഇത്തിരി ബുദ്ധിമുട്ടായിരിക്കും. എന്തായാലും, മൈക്രോസോഫ്റ്റ് എഡ്ജ്, ഗൂഗിള്‍ ക്രോം എന്നിവ ഉള്‍പ്പെടുന്ന ഏത് ആധുനിക ബ്രൗസറിലൂടെയും വിന്‍ഡോസ് 365 ഉപയോഗിക്കാന്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റിന്റെ വിദൂര ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനും വിന്‍ഡോസ് 365 നെ പിന്തുണയ്ക്കും.

Latest Videos

undefined

ക്ലൗഡ് പിസികള്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം, നിര്‍ത്തിയിടത്തു നിന്ന് പുനരാരംഭിക്കാന്‍ കഴിയും എന്നതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തെ ആശ്രയിക്കുന്നില്ല, ഒപ്പം വിന്‍ഡോസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും മൈക്രോസോഫ്റ്റിന്റെ സെര്‍വറുകളില്‍ സംഭവിക്കുന്നു. വിന്‍ഡോസിന്റെ എല്ലാ ആപ്ലിക്കേഷനുകള്‍, സെറ്റിങ്ങുകള്‍, ഉപകരണങ്ങള്‍ എന്നിവയിലേക്ക് വിന്‍ഡോസ് 365 ഉപയോക്താക്കള്‍ക്ക് ആക്‌സസ് നല്‍കുന്നു. കോര്‍പ്പറേറ്റ് മെഷീനില്‍ പവര്‍പോയിന്റ്, എക്‌സല്‍, വേഡ്, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴിയോ മൈക്രോസോഫ്റ്റ് സ്‌റ്റോര്‍ വഴിയോ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

വിന്‍ഡോസ് 365 ജീവനക്കാര്‍ക്ക് അനുയോജ്യമായതിനാല്‍, മൈക്രോസോഫ്റ്റ് 365, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് 365, മൈക്രോസോഫ്റ്റ് പവര്‍ പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്നു. ഈ വിന്‍ഡോസ് പതിപ്പില്‍ ഒരു പുതിയ സേവനം ഉണ്ടാകും, ഇത് ആപ്ലിക്കേഷന്‍ അനുയോജ്യത പരിശോധിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യും. എങ്കിലും, വിന്‍ഡോസ് 365 നെ പിന്തുണയ്ക്കാന്‍ ഒരു ഉപകരണത്തിനായി മൈക്രോസോഫ്റ്റ് ലിസ്റ്റ് ചെയ്തിട്ടുള്ള ചില ഹാര്‍ഡ്‌വെയറുകളുണ്ട്. വ്യക്തിഗത ക്ലൗഡ് പിസികള്‍ക്ക് കുറഞ്ഞത് ഒരു പ്രോസസര്‍, കുറഞ്ഞത് 2 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവ ആവശ്യമാണ്. 

വിന്‍ഡോസ് 365 ന്റെ രണ്ട് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു: ബിസിനസ്, എന്റര്‍െ്രെപസ് എന്നിങ്ങനെ. ഈ രണ്ട് പതിപ്പുകളിലും 12 കോണ്‍ഫിഗറേഷനുകളുണ്ട്, കോര്‍പ്പറേറ്റുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വ്യത്യസ്ത പ്രോസസ്സിംഗ് പവര്‍ ഓപ്ഷനുകളുണ്ട്.

വിന്‍ഡോസ് 365 ബിസിനസുകള്‍ക്കുള്ളതാണ്. ബിസിനസ്സുകള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ക്ലൗഡ് പിസികള്‍ സൃഷ്ടിക്കാന്‍ കഴിയും. നിലവിലെ വര്‍ക്ക്ഫ്രംഹോം സിസ്റ്റത്തിന് കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് ഹാര്‍ഡ്‌വെയര്‍ അയയ്‌ക്കേണ്ടതുണ്ട്, പക്ഷേ വിന്‍ഡോസ് 365 അത് മാറ്റും. വിപിഎന്‍സിന്റെ ആവശ്യമില്ല, കാരണം വിന്‍ഡോസ് 365 ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്നു. വിന്‍ഡോസ് 365 ന്റെ ഓരോ ബിറ്റിലും വെര്‍ച്വലൈസേഷന്‍ ഉണ്ട്.

click me!