എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍സ് പ്രൈ ലിമിറ്റഡാണ് ഈ ആപ്പിന് പിന്നില്‍.
കൊച്ചി: ടിക്ടോക്കിന് ബദല്‍ ഒരുക്കി കേരളത്തിലെ ടെക്കികള്‍. ക്യൂ ടോക്ക് എന്ന് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കും എന്ന അവകാശവാദത്തോടെയാണ് ഈ ആപ്പിന്‍റെ കടന്നുവരവ്.
എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍ പ്രൈ ലിമിറ്റഡാണ് ഈ ആപ്പിന് പിന്നില്‍. പ്ലേ സ്റ്റോറില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം ഡൌണ്‍ലോഡുകള്‍ നടന്നുവെന്നാണ് കമ്പനി പറയുന്നത്.
undefined
ടിക്ടോക്കിന് ബദല്‍ എന്ന ആശയം തന്നെയാണ് ഇത്തരം ഒരു ആപ്പിന് പിന്നില്‍ എന്നാണ് സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെകെ രവീന്ദ്രന്‍ പറയുന്നു. ക്യൂടോക്ക് എന്ന പേരും, ഇപ്പോഴത്തെ ടിക്ടോക്കിന് സാമ്യമുള്ള ഇന്‍റര്‍ഫേസും ഇത്തരം ഒരു ബദല്‍ എന്ന ആശയമാണ്. ടിക്ടോക്കില്‍ അവസരം നഷ്ടപ്പെടുത്തുന്ന ഉപയോക്താക്കളെ ആകര്‍ഷിച്ച് അടുത്തഘട്ടത്തില്‍ രൂപവും ഭാവവും മാറുന്ന തരത്തിലേക്കാണ് ആപ്പിന്‍റെ ആശയം രൂപീകരിച്ചത് എന്ന് ഇദ്ദേഹം പറയുന്നു.
ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിനാല്‍ പുതിയ ഇടം തേടുന്ന ഉപയോക്കാക്കള്‍ക്ക അപരിചിത്വം തോന്നാതിരിക്കാനാണ് പുതിയ ആപ്പിന്‍റെ ഇന്‍റര്‍ഫേസ് ഇപ്പോള്‍ ഇത്തരത്തില്‍ ആവിഷ്കരിച്ചത്. അധികം വൈകാതെ ഫില്‍ട്ടറുകള്‍ ഇതില്‍ ആഡ് ചെയ്യും.
ഇതിന് പുറമേ അടുത്ത രണ്ട് മൂന്ന് അപ്ഡേഷനുകള്‍ക്ക് അപ്പുറം 360 ഡിഗ്രി ക്യാമറ ഫീച്ചര്‍, ഓഗ്മെന്‍റ് റിയാലിറ്റി, ആള്‍ട്ര വൈഡ്, ടൈം സ്പാപ്പ് തുടങ്ങിയ വലിയ ഫീച്ചറുകള്‍ അന്തിമ പണിപ്പുരയിലാണെന്നാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പറായ ദീപു പറയുന്നത്.
ഇപ്പോള്‍ 30 സെക്കന്‍റ് മുതല്‍ 5 മിനുട്ടുവരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.