ഇന്‍സ്റ്റഗ്രാം വലിയ മാറ്റത്തിന് ഒരുങ്ങുന്നു; റീ ബ്രാന്‍റ് ചെയ്യുന്നു

By Web Team  |  First Published Apr 3, 2019, 4:25 PM IST

ഫേസ്‍ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്‍ ഫേസ്‍ബുക്ക് ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളും ഒരുകുടക്കീഴീല്‍ ആക്കാന്‍ ശ്രമിക്കുകയാണ്


ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാം വലിയ മാറ്റത്തിന് ഒരുങ്ങുന്നു. റീബ്രാന്‍ഡ്‍ ചെയ്‍ത്‍ ഫേസ്‍ബുക്കിന്‍റെ പേര് കൂടി ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ക്കാനാണ് പുതിയ തീരുമാനം. ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്‍ബുക്ക് എന്നായിരിക്കും പുതിയ പേര് എന്നാണ് റിപ്പോര്‍ട്ട്. റിവേഴ്‍സ്‍ എന്‍ജിനീയര്‍ ജെയ്‍ന്‍ മാന്‍ചുന്‍ വോങ് ആണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്‍തത്. പൂര്‍ണമായും ഒരു ആപ്ലിക്കേഷന്‍ അഴിച്ചുപണിയുകയും അതിന്‍റെ പ്രവര്‍ത്തനം മനസിലാക്കുകയും ചെയ്യുന്ന ജോലിയാണ് റിവേഴ്‍സ്‍ എന്‍ജിനിയറിങ്

ഫേസ്‍ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്‍ ഫേസ്‍ബുക്ക് ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളും ഒരുകുടക്കീഴീല്‍ ആക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്‍സ്റ്റഗ്രാം - ഫേസ്‍ബുക്ക് - വാട്ട്‍സാപ്പ് എന്നിവയ്ക്ക് ഒരു പ്ലാറ്റ്‍ഫോം തയാറാക്കാന്‍ ആണ് ശ്രമം. 

Latest Videos

അങ്ങനെ എല്ലാ ആപ്ലിക്കേഷനുകളിലൂടെ 206 കോടി ആളുകള്‍ പരസ്‍പരം കണക്റ്റ് ചെയ്യപ്പെടും എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് വലിയ വാര്‍ത്തകള്‍ വന്നുവെങ്കിലും  ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമും ഈ  വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

click me!