ഇൻസ്റ്റയിലേയും, മെസഞ്ചർ എന്നിവയിലെ തങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് സന്ദേശം അയയ്‌ക്കാൻ കഴിയാത്തതിന്റെ നിരാശ പങ്കിടാൻ നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ എത്തിയിട്ടുണ്ട്.
മുംബൈ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന്റെ മെസഞ്ചർ സർവീസിന് ആഗോളവ്യാപകമായി തടസ്സം നേരിട്ടതായി റിപ്പോർട്ട്. ചിലയിടങ്ങളിൽ ഫേസ്ബുക്ക് മെസഞ്ചർ സർവീസിനും തടസ്സം നേരിട്ടിട്ടുണ്ട്. ജൂലൈ അഞ്ച് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പ്രശ്നം ആറാം തീയതി രാവിലെ വരെ തുടർന്നുവെന്നാണ് റിപ്പോർട്ട്. വിവിധ സൈറ്റുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിക്ടക്ടർ ഡോട്ട് കോം കണക്കുകൾ പ്രകാരമാണ് ഇൻസ്റ്റ മെസഞ്ചറിന് പ്രശ്നം നേരിട്ടത് മനസിലാക്കിയത്. പക്ഷെ സംഭവത്തിൽ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇൻസ്റ്റയിലേയും, മെസഞ്ചർ എന്നിവയിലെ തങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് സന്ദേശം അയയ്‌ക്കാൻ കഴിയാത്തതിന്റെ നിരാശ പങ്കിടാൻ നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ എത്തിയിട്ടുണ്ട്. ജൂലൈ 5-ന് ഡൗൺഡിക്ടക്റ്റർ ഉപയോക്താക്കളിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഔട്ടേജ് റിപ്പോർട്ടുകളിൽ രാത്രി 11:17 മുതലാണ് മെസഞ്ചറില്‍ സന്ദേശം അയക്കുന്നതില്‍ തടസം നേരിട്ടതെന്ന് പറയുന്നു.
Instagram messages down: Users report issues with sending and disappearing messages https://t.co/C42cRH1IUx pic.twitter.com/WJ2oFmRVeN
— Daily Express (@Daily_Express)
1,280-ലധികം ഉപയോക്താക്കൾ ഫോട്ടോ, വീഡിയോ പങ്കിടൽ സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്ലാഗ് ചെയ്തു. ജൂലൈ 6 ന് പുലർച്ചെ 3:17 ന് പരാതികള്‍ കുഞ്ഞെങ്കിലും രാവിലെ 10ണിയോടെ വീണ്ടും പരാതികള്‍ ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് മെസഞ്ചറും ചൊവ്വാഴ്ച വൈകിട്ടോടെ പ്രവർത്തനരഹിതമായതായി റിപ്പോർട്ടുകളുണ്ട്.
People coming to twitter in order to
see what happen to Instagram pic.twitter.com/whRGiSSkEm