ടെക്സ്റ്റുകളില്‍ നിര്‍ദേശം നല്‍കിയാല്‍ സംഗീതം ഉണ്ടാക്കുന്ന എഐ വരുന്നു; പിന്നില്‍ ഗൂഗിള്‍

By Web Team  |  First Published Jan 31, 2023, 8:29 PM IST

നിലവില്‍ ഈ മോഡല്‍ ജനറേറ്റ് ചെയ്യുന്ന സംഗീത സാമ്പിളുകള്‍ അത് എന്ത് പഠിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.


വാഷിംങ്ടണ്‍: ടെക്സ്റ്റുകളില്‍ നിര്‍ദേശം നല്‍കിയാല്‍ അതില്‍ നിന്നും സംഗീതം സൃഷ്ടിക്കാൻ കഴിയുന്ന മ്യൂസിക് എൽഎം എന്ന എഐ ടൂൾ വികസിപ്പിച്ച് ഗൂഗിളിലെ ഗവേഷകര്‍. 

മിനുട്ടുകളോളം ദൈര്‍ഘ്യമുള്ള നിലവാരം കൂടി സംഗീതം എഐ നിര്‍മ്മിച്ചുവെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓഡിയോയുടെ നിലവാരത്തില്‍ ടെക്സ്റ്റ് നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കാന്‍  മ്യൂസിക് എൽഎം എന്ന ഈ ടൂളിന് കഴിഞ്ഞെന്നാണ് ഗൂഗിൾ വ്യാഴാഴ്ച പുറത്തുവിട്ട ഗവേഷണ പ്രബന്ധത്തിൽ അവകാശപ്പെടുന്നത്.

Latest Videos

undefined

ഒരു ടെക്‌സ്‌റ്റ് നിര്‍ദേശത്തിന് അനുസരിച്ച്. ഏത് സംഗീത ശൈലിക്ക് അനുസൃതമായി ഗാനം ചിട്ടപ്പെടുത്താന്‍ ഈ എഐ മോഡലിന് കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. എന്നാല്‍ ഉടന്‍ തന്നെ ഈ മോഡല്‍ വാണിജ്യപരമായി നടപ്പിലാക്കാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്‍റെ കാര്യക്ഷമതയ്ക്കൊപ്പം അനവധി പിഴവുകള്‍ ഉണ്ടെന്നും. ഇവയെല്ലാം പഠിച്ച് പരിഹരിക്കേണ്ടതുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. 

നിലവില്‍ ഈ മോഡല്‍ ജനറേറ്റ് ചെയ്യുന്ന സംഗീത സാമ്പിളുകള്‍ അത് എന്ത് പഠിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തന്നെ പല വിഭാഗം സംഗീതവും ഈ മോഡല്‍ പഠിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഉണ്ടാക്കുന്ന സാമ്പിളുകളില്‍ ആ പോരായ്മയുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. 

ടെക്‌സ്‌റ്റ് കണ്ടീഷനിംഗും വോക്കൽ നിലവാരവും മെച്ചപ്പെടുത്താനും. പല രീതിയിലുള്ള സംഗീത രീതികളിലും, സങ്കേതങ്ങളില്‍ മ്യൂസിക്ക് നിര്‍മ്മിക്കാനും ഈ മോഡലില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗവേഷണ പ്രബന്ധത്തില്‍ ഗൂഗിള്‍ പറയുന്നുണ്ട്.

ചാറ്റ്ജിപിറ്റി; സെര്‍ച്ച് എന്‍ജിനുകള്‍ നമ്മുടെ ഭാഷ സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത്

കോടതിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വാദിക്കുന്ന ആദ്യ കേസ് അടുത്ത മാസം.!

tags
click me!