അതായത് സാംസങ്ങിന് സ്വന്തമായി ബിക്സ്ബൈ എന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉണ്ട്. ഒപ്പം ഗ്യാലക്സി ആപ്പ് സ്റ്റോറും ഉണ്ട്. എന്നാല്‍ സാംസങ്ങ് തങ്ങളുടെ ഫോണുകളില്‍ ഇതിനെക്കാള്‍ പ്രധാന്യം ഗൂഗിളിന്‍റെ ഗൂഗിള്‍ അസിസ്റ്റന്‍റിനും, പ്ലേസ്റ്റോറിനും നല്‍കും എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്.
ന്യൂയോര്‍ക്ക്: സാംസങ്ങ് ഫോണില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ ഗൂഗിള്‍ അവസരം തേടുന്നു. ഇത് സംബന്ധിച്ച് ഗൂഗിളും സാംസങ്ങും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാംസങ്ങ് തങ്ങളുടെ സ്വന്തം വെബ് സെര്‍ച്ച് പ്രോഡക്ടിനെക്കാള്‍ ഗൂഗിളിന്‍റെ സെര്‍ച്ച് പ്രോഡക്ട് ഫോണില്‍ കൂടുതലായി പ്രമുഖ്യം നല്‍കണം എന്നതാണ് കരാറിന്‍റെ അടിസ്ഥാനം.
അതായത് സാംസങ്ങിന് സ്വന്തമായി ബിക്സ്ബൈ എന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉണ്ട്. ഒപ്പം ഗ്യാലക്സി ആപ്പ് സ്റ്റോറും ഉണ്ട്. എന്നാല്‍ സാംസങ്ങ് തങ്ങളുടെ ഫോണുകളില്‍ ഇതിനെക്കാള്‍ പ്രധാന്യം ഗൂഗിളിന്‍റെ ഗൂഗിള്‍ അസിസ്റ്റന്‍റിനും, പ്ലേസ്റ്റോറിനും നല്‍കും എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്.
undefined
സ്വന്തം ആപ്പ് ഇക്കോ സിസ്റ്റം എന്ന സാംസങ്ങിന്‍റെ ദീര്‍ഘകാല പദ്ധതി ചെറുതായി പിന്നോട്ട് പോകുമെങ്കിലും. സാംസങ്ങിന്‍റെ മൊബൈല്‍ ബിസിനസിന് ഇത് ഗുണകരമാകും എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്രോഡക്ടുകള്‍ക്ക പ്രധാന്യം നല്‍കുന്ന ഈ കരാറില്‍ അതിന് തക്കതായ തുകയും സാംസങ്ങിന് ലഭിക്കും. ഇത് സാംസങ്ങിന്‍റെ ഫോണുകളുടെ വിപണി സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് ആന്‍ഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനൊപ്പം തന്നെ ആഗോള വ്യാപകമായി സാംസങ്ങിന് ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ വരുമാനത്തില്‍ വലിയ ഇടിവാണ് നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ആഗോള വ്യാപകമായി വിപണിയെ ബാധിച്ച മഹാമാരി ഭീഷണിയും ലോക്ക്ഡൌണും തന്നെ കാരണം. ഇത്തരം ഒരു അവസ്ഥയില്‍ ഇത്തരം ഒരു കരാര്‍ സാംസങ്ങിനും ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളിനെ സംബന്ധിച്ച് ഈ കരാറില്‍ എത്തിയാല്‍ മികച്ചതാണെന്നും വിലയിരുത്തലുണ്ട്. ലോകത്ത് 20 ശതമാനത്തോളം മൊബൈല്‍ വിപണി വിഹിതമുള്ള സാംസങ്ങിന്‍റെ ഫോണുകള്‍ വഴി ഗൂഗിള്‍ പ്രോഡക്ടുകള്‍ അതിന്‍റെ പരമാവധി ശേഷി പ്രകടിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഈ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാന്‍ ഗൂഗിളും സാംസങ്ങും തയ്യാറായില്ല. എല്ലാ ആന്‍ഡ്രോയ്ഡ് ഉപകരണ നിര്‍മ്മാതാക്കളെപ്പോലെ സാംസങ്ങിനും അവരുടെ ആപ്പുകളും അസിസ്റ്റന്‍റും നിര്‍മ്മിക്കാം, അത് തന്നെയാണ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകത. എന്നാല്‍ ഇതിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന്‍റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല - ഗൂഗിള്‍ വക്താവ് പ്രതികരിച്ചു.
ഞങ്ങളുടെ ആപ്പ് ഇക്കോസിസ്റ്റവും സേവനങ്ങളും തുടരും. എന്നാല്‍ അതേ സമയം മൊബൈല്‍ അനുഭവം വര്‍ദ്ധിപ്പിക്കുവാന്‍ ഗൂഗിളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കും- സാംസങ്ങ് വക്താവ് വ്യക്തമാക്കി.