ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്.!

By Web Team  |  First Published Oct 1, 2023, 10:32 AM IST

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയർന്ന അപകടസാധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. 


ദില്ലി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രംഗത്ത്. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിൾ ക്രോം പതിപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ ഏജന്‍സി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കൾക്ക് നല്‍കിയ ഉയർന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്.

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയർന്ന അപകടസാധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും. ഒരു ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിൾ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകൾ എന്നാണ് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം  പറയുന്നത്. ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം  ബാധിച്ചിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ് പറയുന്നത്. 

Latest Videos

undefined

ഈ പശ്ചാത്തലത്തിൽ, ഗൂഗിൾ ക്രോം ഉപയോക്താക്കൾ സംരക്ഷണത്തിനായി ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. Google Chrome നിങ്ങൾക്ക് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് നോക്കാം.

ഒരു Chrome വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ക്ലിക്കുചെയ്യുക.
ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, Help ഓപ്ഷൻ തിരഞ്ഞെടുക്കുക.
“About Google Chrome” ക്ലിക്ക് ചെയ്യുക.
ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും
അല്ലെങ്കില്‍ അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.

നെറ്റ്ഫ്ലിക്സിന് പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും; മറ്റുള്ളവര്‍ക്ക് പാസ്‍വേഡ് കൈമാറിയാല്‍ കടുത്ത നടപടി

ആ പരിപാടി വേണ്ട: ആൻഡ്രോയിഡ് ചാർജറുകളോട് നോ പറഞ്ഞ് ആപ്പിൾ

​​​​​​​Asianet News Live
 

click me!