വായിച്ചുകഴിഞ്ഞാൽ ഉടനടി സ്വയം ഡിലീറ്റ് ചെയ്യപ്പെടുന്ന 'സെൽഫ് ഡിസ്ട്രക്റ്റിംഗ്' മെസ്സേജുകളടക്കം പല ഹൈ ടെക് സംവിധാനങ്ങളും ഈ അധോലോക നെറ്റ്‌വർക്കിൽ ഉണ്ടായിരുന്നു.
ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസിയും യൂറോപ്പിലെ മറ്റുചില രാജ്യങ്ങളിലെ രഹസ്യപൊലീസ് സേനകളും ചേർന്ന് നടത്തിയ ഒരു സംയുക്ത ഓപ്പറേഷനിൽ പൊളിഞ്ഞത് കൊടുംകുറ്റവാളികൾ അവരുടെ കുറ്റകൃത്യങ്ങൾ പ്ലാൻ ചെയ്യാനും, നടപ്പിലാക്കാനും ഒക്കെയുള്ള പരസ്പര സമ്പർക്കത്തിന് ഉപയോഗിച്ച് വന്നായിരുന്ന നിഗൂഢ 'ക്രൈം ചാറ്റ്' നെറ്റ്‌വർക്കാണ്. ഇത് ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ലോ എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനുകളിൽ ഒന്നാണെന്ന് ബിബിസി റിപ്പോർട്ട് ചെയുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലായി ഈ ഓപ്പറേഷന്റെ ഭാഗമായി നടത്തപ്പെട്ട തത്സമയ സമാന്തര റെയിഡുകളിൽ അറസ്റ്റു ചെയ്യപ്പെട്ടത് 800 -ലധികം കൊടും ക്രിമിനലുകളാണ്. ഈ കുറ്റവാളികളിൽ വാടകക്കൊലയാളികൾ, മയക്കുമരുന്ന് കള്ളക്കടത്തുകാർ, സെക്സ് ട്രാഫിക്കിങ് കുറ്റവാളികൾ, അനധികൃത ചൂതാട്ടക്കാർ എന്നിങ്ങനെ പല തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു കഴിയുന്നവരുണ്ട് എന്ന് എൻസിഎ പറഞ്ഞു.
'എൻക്രോ ചാറ്റ്' എന്ന ഗുപ്തനാമത്തിൽ അറിയപ്പെടുന്ന ഈ നിഗൂഢ നെറ്റ്‌വർക്ക് എൻസിഎയുടെ സൈബർ സെക്യൂരിറ്റി വിദഗ്ധർ ക്രാക്ക് ചെയ്യുകയും അതിലൂടെയുള്ള സംഭാഷണങ്ങൾ നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പലരെയും കയ്യോടെ പിടികൂടാനായത്. റെയിഡുകളിൽ രണ്ടു ടണ്ണിൽ അധികം മയക്കുമരുന്നുകളും, നൂറിലധികം തോക്കുകളും വെടിത്തിരകളും, കണക്കിൽ പെടാത്ത 54 മില്യൺ പൗണ്ട് പണവും കണ്ടെടുത്തു. യുകെയുടെ പൊലീസ് ആയ NCA ഈ ഓപ്പറേഷന്റെ പ്രധാന ഭാഗമായിരുന്നു എങ്കിലും, ഇങ്ങനെ ഒരു നെറ്റ്‌വർക്ക് കണ്ടെത്തിയതും അതിനെ ഭേദിച്ച് അകത്തുകയറിയതും ഒക്കെ ഫ്രഞ്ച്/ഡച്ച് രഹസ്യപ്പൊലീസ് സേനയുടെ സൈബർ സ്പെഷ്യലിസ്റ്റുകളായിരുന്നു. യൂറോപോൾ എന്ന യൂറോപ്യൻ പൊലീസ് സേനയുടെ സഹകരണവും ഈ ഓപ്പറേഷനുണ്ടായിരുന്നു.
undefined
ഈ നെറ്റ്‌വർക്ക് തകർക്കപ്പെട്ടതോടെ നിരവധി ക്രിമിനൽ സംഘങ്ങളെ സംബന്ധിച്ച നിർണായകമായ പല രഹസ്യവിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നും വരും ദിവസങ്ങളിൽ നിരവധി അറസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കാം വിൽ വാൻ ഗെമെർട്ട് പറഞ്ഞു. യൂറോപ്പിൽ അങ്ങോളമിങ്ങോളമായി 60,000 ലധികം ക്രിമിനലുകളും അവരുടെ ഗുണംപറ്റികളും 'എൻക്രോ ചാറ്റി'ന്റെ സബ്സ്ക്രൈബർമാരായി ഉണ്ടായിരുന്നു എന്നും അതിൽ 10,000 പേരും യുകെ പൗരന്മാരാണ്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന ഈ നെറ്റ്‌വർക്ക് 'ഏറെ സുരക്ഷിതം' എന്ന അവകാശവാദത്തോടെയാണ് ക്രിമിനലുകൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. വായിച്ചുകഴിഞ്ഞാൽ ഉടനടി സ്വയം ഡിലീറ്റ് ചെയ്യപ്പെടുന്ന 'സെൽഫ് ഡിസ്ട്രക്റ്റിംഗ്' മെസ്സേജുകളടക്കം പല ഹൈ ടെക് സംവിധാനങ്ങളും ഈ അധോലോക നെറ്റ്‌വർക്കിൽ ഉണ്ടായിരുന്നു. നാലക്കമുള്ള ഒരു കോഡ് അടിച്ചാൽ നിമിഷ നേരം കൊണ്ട് നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട സകല ഡാറ്റയും ഫോണിൽ നിന്ന് ഡിലീറ്റായിപ്പോകുന്ന 'പാനിക് വൈപ്പ്' എന്ന ഓപ്‌ഷനും പൊലീസ് റെയ്ഡ് ചെയ്യാൻ വരുന്ന സമയത്തും മറ്റും ഈ ക്രിമിനലുകൾക്ക് ഏറെ സഹായകരമായിരുന്നു.
ഈ നെറ്റ്‌വർക് പ്രധാനമായും പ്രയോജനപ്പെടുത്തിയിരുന്നത് മയക്കുമരുന്ന്/ആയുധ വില്പനക്കാരും കടത്തുകാരുമായിരുന്നു.എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഫോണുകളിൽ ഈ സോഫ്റ്റ്‌വെയർ കൂടി ഇൻസ്റ്റാൾ ചെയ്തു നൽകി പ്രതിവർഷം ഏകദേശം 3000 ചുമത്തിയാണ് ക്രിമിനലുകൾ ഈ സർവീസ് തങ്ങളുടെ കൂട്ടത്തിലുള്ളവർക്ക് ലഭ്യമാക്കിയിരുന്നത്. പലരും തങ്ങളുടെ ഫോണുകൾ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നറിഞ്ഞതോടെ അവ വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു എങ്കിലും, അപ്പോഴേക്കും അവരുടെ താമസസ്ഥലം അടക്കം എല്ലാം തന്നെ ട്രാക്ക് ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. പല രാജ്യങ്ങളും ലോക്ക് ഡൗണിൽ ആയിരുന്നതും ഏജൻസികൾക്ക് ഗുണം ചെയ്തു. അവർ അന്വേഷിച്ചു ചെന്ന പലരും വീടുകളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
ഈ മാസ്സ് ഓപ്പറേഷൻ യൂറോപ്പിൽ അങ്ങോളമിങ്ങോളം നടത്താൻ വേണ്ടി പ്ലാൻ ചെയ്തിരുന്ന പല ക്രിമിനൽ പദ്ധതികൾക്കും തടയിട്ടതായി യൂറോപോളിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടറായ വിൽ വാൻ ഗെമെർട്ട് പ്രസ് ബ്രീഫിംഗിൽ പറഞ്ഞു. മൂന്നുമാസം കൊണ്ടാണ് ഈ പാൻ യൂറോപ്പ് ഓപ്പറേഷൻ പൂർത്തിയാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. ഈ ഓപ്പറേഷൻ ഏറ്റവും അധികം ചലനമുണ്ടാക്കിയത് യുകെയിൽ ആയിരുന്നു. ഇവിടെയാണ് അറസ്റ്റുകളുടെ തൊണ്ണൂറു ശതമാനവും നടന്നിരിക്കുന്നത്. 745 പേരാണ് യുകെയിൽ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുളളത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഈ ക്രിമിനൽ സംഘങ്ങളോട് ബന്ധമുള്ള രണ്ടു പൊലീസ് ഓഫീസർമാരുമുണ്ട്.