നിങ്ങളുടെ മൊബൈലിൽ ടിക് ടോക്ക് ആപ് ഉണ്ടെങ്കിൽ അത് എത്രയും വേഗം അണ്‍ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു സന്ദേശം. വെള്ളിയാഴ്ച രാവിലെയാണ് കന്പനി നിർദേശം ഇ-മെയിൽ സന്ദേശമായി ജീവനക്കാർക്ക് ലഭിച്ചത്.
വാഷിംഗ്ടണ്‍ ഡിസി: ടിക് ടോക്കിനെതിരായ നടപടിയിൽ നിന്ന് പിന്തിരിഞ്ഞ് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ആമസോണ്‍. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് അണ് ഇൻസ്റ്റാൾ ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ്‍ തങ്ങളുടെ ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു.
നിങ്ങളുടെ മൊബൈലിൽ ടിക് ടോക്ക് ആപ് ഉണ്ടെങ്കിൽ അത് എത്രയും വേഗം അണ്‍ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു സന്ദേശം. വെള്ളിയാഴ്ച രാവിലെയാണ് കന്പനി നിർദേശം ഇ-മെയിൽ സന്ദേശമായി ജീവനക്കാർക്ക് ലഭിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ ആമസോണ്‍ ഇത്തരമൊരു നീക്കം നടത്തിയത്.
undefined
എന്നാൽ, തങ്ങൾക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നതടക്കമുള്ള വിശദീകരണവുമായി ടിക് ടോക്ക് കന്പനി തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇ-മെയിൽ സന്ദേശം അബദ്ധത്തിൽ അയച്ചതാണെന്നും ടിക് ടോക്കിനോടുള്ള സമീപനം പഴയതു തന്നെയായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചത്.
അതേ സമയം ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയും നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയയും ഇത്തരം ഒരു നീക്കം ആരംഭിച്ചത്. ടികോടോക്കിന്റെ വളരെ വേഗത്തില്‍ വളരുന്ന ഒരു വിപണിയാണ് ഓസ്ട്രേലിയ.
ടിക്ടോക്ക് ശേഖരിക്കുന്ന ഡാറ്റ സംബന്ധിച്ച് അന്വേഷണം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നാണ് സൂചന. ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ ഓസ്ട്രേലിയന്‍ സെലിബ്രെറ്റികള്‍ വളരെ സജീവമായി ടിക്ടോക്ക് ചെയ്യുന്ന ഇടമാണ് ഓസ്ട്രേലിയ.