പുതിയ കുടിയേറ്റക്കാർ ബീച്ച് മലിനമാക്കുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുമാണ് അവളുടെ ആരോപണം. അവിടംകൊണ്ടും തീർന്നില്ല, ഇവരെല്ലാം വിദ്യാഭ്യാസമില്ലാത്തവരും താഴ്ന്ന ക്ലാസ് പശ്ചാത്തലമുള്ളവരും പൗരബോധമില്ലാത്തവരാണെന്നും കൂടി അവൾ ആരോപിക്കുന്നു.
കാനഡയിലെ പുതിയ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെ വിദ്വേഷം നിറഞ്ഞ പോസ്റ്റുമായി യുവതി. വലിയ വിമർശനമാണ് പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ ഉയരുന്നത്. മേഘ എന്ന യൂസറാണ് ഇന്ത്യയിൽ നിന്നുള്ള പുതുകാലത്തെ കുടിയേറ്റക്കാരെ ആകെയും ഇകഴ്ത്തുന്ന രീതിയിലുള്ള ട്വീറ്റ് പങ്കുവച്ചത്. മേഘയുടെ കുടുംബം ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയവരാണ് എന്നതാണ് മറ്റൊരു കാര്യം.
"ഇന്ത്യൻ കുടിയേറ്റക്കാർ കാനഡയിൽ നിറയുന്നതിനെ എൻ്റെ മാതാപിതാക്കളും കുടുംബം മുഴുവനും വെറുക്കുന്നു. കാരണം അവർ നമ്മുടെ കീർത്തിക്ക് കേടുവരുത്തിയിരിക്കുന്നു" എന്നാണ് മേഘ ട്വീറ്റിൽ പറയുന്നത്. താൻ ഇങ്ങനെ പറയാനുള്ള കാരണമെന്താണ് എന്നും അവൾ പിന്നാലെ വിശദീകരിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള ഇന്ത്യൻ കുടിയേറ്റക്കാർ നഗരത്തിൽ നിന്ന് വരുന്നതാണെന്നും നന്നായി പെരുമാറാനറിയുന്നവരും ഇംഗ്ലീഷ് അറിയുന്നവരും മര്യാദയുള്ളവരും ആയിരിക്കും എന്നുമാണ് മേഘ പറയുന്നത്.
undefined
പുതിയ കുടിയേറ്റക്കാർ ബീച്ച് മലിനമാക്കുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുമാണ് അവളുടെ ആരോപണം. അവിടംകൊണ്ടും തീർന്നില്ല, ഇവരെല്ലാം വിദ്യാഭ്യാസമില്ലാത്തവരും താഴ്ന്ന ക്ലാസ് പശ്ചാത്തലമുള്ളവരും പൗരബോധമില്ലാത്തവരാണെന്നും കൂടി അവൾ ആരോപിക്കുന്നു. കാനഡയിലെ ഏറ്റവും ശക്തമായ വലതുപക്ഷ ശക്തി 80 -കളിലും 90 -കളിലും കുടിയേറിയവരാണ് എന്നും അവൾ പറഞ്ഞു വയ്ക്കുന്നു.
My parents and entire family HATE the Indians migrants filling up Canada. Probably more than the migrants themselves because of how thoroughly they’ve damaged our reputation. Indian immigrants who were educated came largely from nice families, from the city, with manners, English…
— Megha (@meghaverma_art)രൂക്ഷമായ വിമർശനമാണ് ഇവർക്ക് ട്വീറ്റിന്റെ പേരിൽ നേരിടേണ്ടി വന്നത്. ഒരു വിഭാഗം മനുഷ്യരെ ആകെ താറടിക്കുന്നതാണ് ഈ വാദമെന്നും കൃത്യമായ വിവേചനമാണ് മേഘയുടെ പോസ്റ്റിൽ കാണാനാവുന്നത് എന്നും ആളുകൾ വിമർശിച്ചു. ഒരാൾ കമന്റ് നൽകിയത്, നിങ്ങളെ രക്ഷിക്കാൻ വെള്ളക്കാരുണ്ടാവില്ല എന്നായിരുന്നു. പരസ്പരം വിവേചനം കാണിക്കുന്നവരിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.