ഈ ഡയറ്റ് അവരെ വളരെ അധികം സ്വാധീനിച്ചതിനാൽ തന്നെ അവർ മാംസവും മത്സ്യവും മാത്രമായി കഴിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കാണുന്ന എന്തിനേയും അന്ധമായി വിശ്വസിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ, അതിലെ അപകടങ്ങളെ കുറിച്ചോ, കള്ളങ്ങളെ കുറിച്ചോ ഒന്നും ഇക്കൂട്ടർ ശരിക്കും നോക്കാറില്ല. അതുപോലെ തന്നെയാണ് ഓൺലൈനിൽ കാണുന്ന ഡയറ്റ് പ്ലാനുകളും.
സോഷ്യൽ മീഡിയകളിൽ കാണുന്ന ഡയറ്റ് പ്ലാനുകൾ പിന്തുടരുന്ന അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. തടി കുറക്കാനും മുഖം മിനുങ്ങാനും തുടങ്ങി ഓൺലൈനിൽ ആളുകൾ നൽകുന്ന ഉപദേശങ്ങളെല്ലാം കേൾക്കുന്നവർ. എന്നാൽ, ഓൺലൈനിൽ കണ്ട ഡയറ്റ് പിന്തുടർന്നതിനെ ആരോഗ്യാവസ്ഥ മോശമായി യുവതി ആശുപത്രിയിലായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, യുഎസ്സിലെ ടെക്സസിലെ ഡാളസിൽ നിന്നുള്ള 23 വയസ്സുകാരിയായ ഈവ് കാതറിൻ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലെത്തിയത്. സോഷ്യൽ മീഡിയയിൽ ട്രെൻഡായ മാംസാഹാരം മാത്രം ഉൾപ്പെട്ട ഭക്ഷണരീതിയാണത്രെ അവർ പിന്തുടർന്നിരുന്നത്. ഈ ഡയറ്റ് അവരെ വളരെ അധികം സ്വാധീനിച്ചതിനാൽ തന്നെ അവർ മാംസവും മത്സ്യവും മാത്രമായി കഴിക്കുന്നത്.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് അവർ ദിവസേന കഴിച്ചിരുന്നത്. അതിനിടയിൽ നടത്തിയ പരിശോധനയിൽ അവരുടെ യൂറിനിൽ ഉയർന്ന അളവിൽ പ്രോട്ടീൻ കണ്ടെത്തിയിരുന്നു. ഡോക്ടർമാർ അവൾക്ക് ഇതേ കുറിച്ചുള്ള മുന്നറിയിപ്പും നൽകിയിരുന്നു.
പിന്നീട് മൂത്രത്തിൽ ഉയർന്ന അളവിൽ രക്തം കണ്ടെത്തി. ആശുപത്രിയിലെത്തിയപ്പോഴാണ് കിഡ്നി സ്റ്റോണാണ് എന്ന് മനസിലാവുന്നത്. ഇത് കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇവർക്കുണ്ടായിരുന്നു എന്ന് പറയുന്നു. എന്തായാലും ഈവ് മനസിലാക്കുന്നത് ഈ അതിര് കടന്നുള്ള ഡയറ്റാണ് തന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം എന്നാണ്.