പ്ലസ് വൺ വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് +2 വിദ്യാർത്ഥികൾ; മർദനം ഷര്‍ട്ടിന്റെ ബട്ടൻ ഇട്ടാത്തതിന്

നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.

Plus One student attacked by Plus two students in kozhikode

കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പരീക്ഷ എഴുതാന്‍ എത്തിയ കുട്ടിയെ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല, താടിവടിച്ചില്ല തുടങ്ങിയ കാരണം പറഞ്ഞായിരുന്നു മര്‍ദനം. കുട്ടിയുടെ പരാതി പ്രകാരമാണ് നാദാപുരം പൊലീസ് കേസടുത്തത്.

Latest Videos

vuukle one pixel image
click me!