മകന്റെ സൈക്കിൾ തട്ടിവീണ വൃദ്ധ മരിച്ചു, പരിശീലിപ്പിച്ച അച്ഛനെതിരെ കൊലക്കുറ്റം

കുട്ടിയുടെ അച്ഛൻ ഉടൻ തന്നെ ഒരു ആംബുലൻസ് വിളിച്ചു. ഉടനെ തന്നെ മെഡിക്കൽ സംഘം വേണ്ട പരിശോധനങ്ങൾ നടത്തുകയും ശുശ്രൂഷ നൽകുകയും ചെയ്തു. എന്നാൽ, ഇവരുടെ അവസ്ഥ വളരെ പെട്ടെന്ന് തന്നെ വഷളായി വരികയായിരുന്നു.

father teaching son to ride a bike fatal accident happened man fights murder charge

അച്ഛൻ സൈക്കിളോടിക്കാൻ പരിശീലിപ്പിക്കവേ മകന്റെ സൈക്കിളിടിച്ച് വൃദ്ധ മരിച്ചു. അച്ഛനെതിരെ ക്രിമിനൽ കുറ്റം ചുമത്തി പൊലീസ്. സംഭവം നടന്നത് ഇറ്റലിയിലെ മിലാനിലെ ഒരു പാർക്കിലാണ്. 

മകനെ സൈക്കിളോടിക്കാൻ പഠിപ്പിക്കുകയായിരുന്നു അച്ഛൻ. ഒരു പബ്ലിക് പാർക്കിൽ വച്ചായിരുന്നു പരിശീലനം നൽകിയത്. ആ സമയത്ത് കുട്ടിക്ക് തനിച്ച് സൈക്കിൾ നിയന്ത്രിക്കാൻ സാധിച്ചില്ല. അത് പാർക്കിലൂടെ നിയന്ത്രണമില്ലാതെ പോയിക്കൊണ്ടിരിക്കെ, 74 വയസ്സുള്ള തന്റെ സുഹൃത്തിനൊപ്പം സമീപത്ത് നിൽക്കുകയായിരുന്ന 87 വയസ്സുള്ള ഒരു സ്ത്രീയെ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ സ്ത്രീ നിലത്തുവീണു. വീഴ്ചയിൽ അവരുടെ തലയ്ക്കാണ് പരിക്കേറ്റത്. 

Latest Videos

അവർക്ക് വലിയ കുഴപ്പമൊന്നും ഇല്ല എന്നാണ് ചുറ്റുമുള്ളവരെല്ലാം കരുതിയതെങ്കിലും സ്ഥിതി പെട്ടെന്ന് വഷളാവുകയായിരുന്നു. ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ ANSA പറയുന്നത് പ്രകാരം കുട്ടിയുടെ അച്ഛൻ ഉടൻ തന്നെ ഒരു ആംബുലൻസ് വിളിച്ചു. ഉടനെ തന്നെ മെഡിക്കൽ സംഘം വേണ്ട പരിശോധനങ്ങൾ നടത്തുകയും ശുശ്രൂഷ നൽകുകയും ചെയ്തു. എന്നാൽ, ഇവരുടെ അവസ്ഥ വളരെ പെട്ടെന്ന് തന്നെ വഷളായി വരികയായിരുന്നു. താമസിയാതെ അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

പിന്നാലെ കുട്ടിയുടെ അച്ഛനെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. സൈക്കിളിൽ സ്റ്റെബിലൈസർ ഇല്ലായിരുന്നു എന്നും അതുണ്ടായിരുന്നു എങ്കിൽ അത് അപകടം തടയാമായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. വേണ്ട മുൻകരുതലുകളെടുക്കാതെയാണ് കുട്ടിയെ സൈക്കിളോടിക്കാൻ പരിശീലിപ്പിച്ചത് , ഇത് അശ്രദ്ധയാണ് എന്നും അത് അപകടം നടക്കാൻ അനുവദിക്കുന്നതിന് തുല്യമാണ് എന്നും നിയമ വിദഗ്ധർ വാദിക്കുകയായിരുന്നു. 

ഈ കേസ് പിന്നീട് ഇറ്റലിയിൽ വലിയ ചർച്ചയായി മാറി. പക്ഷേ, ഒടുവിൽ പിതാവിന്റെ കാര്യത്തിൽ, ഇത് ഒരു ക്രിമിനൽ കുറ്റമല്ലെന്നും മറിച്ച് ഒരു നിർഭാഗ്യകരമായ അപകടമാണെന്നും കോടതി വിധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!