എന്നാല്‍ ഉറുമ്പുകളുടെ ചങ്ങാതിയും അന്നദാതാവുമാണ്
മലപ്പുറം കാളികാവിലെ വർക് ഷോപ്പ് ജീവനക്കാരനായ ശിവരാജൻ. 30 വർഷത്തോളമായി ഉറുമ്പുകൾക്ക് മുടങ്ങാതെ ഭക്ഷണം നല്‍കുന്നുണ്ട് ശിവരാജൻ.
മലപ്പുറം: ഉറുമ്പുകള്‍ നമുക്ക് പലപ്പോഴും ശല്യക്കാരാണ്. എന്നാല്‍ ഉറുമ്പുകളുടെ ചങ്ങാതിയും അന്നദാതാവുമാണ്
മലപ്പുറം കാളികാവിലെ വർക് ഷോപ്പ് ജീവനക്കാരനായ ശിവരാജൻ. 30 വർഷത്തോളമായി ഉറുമ്പുകൾക്ക് മുടങ്ങാതെ ഭക്ഷണം നല്‍കുന്നുണ്ട് ശിവരാജൻ.
ലക്ഷക്കണക്കിന് സഹജീവികൾക്കായുള്ള അന്നവുമായിട്ടാണ് വർക്ക് ഷോപ്പിലേക്കുള്ള ശിവരാജന്റെ വരവ്. കുഞ്ഞൻ മാളങ്ങളിലും മണ്ണിന്റെ നനവിലും ചെടിതലപ്പുകളിലുമെല്ലാം ഉറുമ്പുകൾ കാത്തിരിപ്പുണ്ട്. അവർക്ക് ഭക്ഷണം നൽകിയിട്ടേ ശിവരാജൻ ജോലി തുടങ്ങൂ. സ്വന്തം പൊതി ചൊറിനൊപ്പം ഉറുമ്പുകൾക്കായി പ്രത്യേകം തയ്യാറാക്കിയ നവ ധാന്യങ്ങളടങ്ങിയ ഭക്ഷണവും കരുതുന്നത് 30 വർഷമായുള്ള മുടക്കാത്ത ശീലമാണ്.
വീട്ടിലും വർക്ക് ഷോപ്പിലുമായി എഴുപതോളം ഇടങ്ങളിലാണ് ഉറുമ്പുകൾക്ക് ഭക്ഷണം വിതറുന്നത്. ധാന്യങ്ങൾ വാങ്ങി ഉണക്കി പൊടിച്ച് വറുത്താണ് ഉറുമ്പുകൾക്ക് നൽകുന്നത്. വാഹന മെക്കാനിക്കായ ശിവരാജൻ ഇൻഡോറിൽ ജോലി ചെയ്യുമ്പോഴാണ് ഉറുമ്പുകളുമായി കൂട്ടു കൂടുന്നത്. അവിടെ നൂറോളം അണ്ണാറക്കണ്ണന്മാരെയും ശിവരാജൻ ഊട്ടിയിരുന്നു.