കമ്പനി നിങ്ങളെക്കൊണ്ട് തന്ത്രപൂർവം ജോലി രാജി വയ്പ്പിച്ചേക്കാം, ഇങ്ങനെ; ശ്രദ്ധേയമായി പോസ്റ്റ് 

By Web Team  |  First Published Jul 30, 2024, 7:32 PM IST

ഈ കമ്പനിയാണ് എല്ലാം എന്നു കരുതി ജോലി ചെയ്യുന്നവർക്ക് ഒരുപദേശവും ഇയാൾ നൽകുന്നുണ്ട്. ഈ കമ്പനിയാണ് എല്ലാം എന്ന് കരുതി നിൽക്കരുത്. നിങ്ങൾക്ക് പകരം ഒരാളെ എളുപ്പത്തിൽ കിട്ടും അതുകൊണ്ട് മറ്റ് ജോലിക്ക് കൂടി ശ്രമിക്കണം എന്നാണ് ഇയാളുടെ ഉപദേശം. 


നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങളുടെ ബോസിനോ കമ്പനിക്കോ യാതൊരു തൃപ്തിക്കുറവും ഇല്ല. എന്നാൽ, വലിയ ശമ്പളമാണ് നിങ്ങൾക്ക് തന്നുകൊണ്ടിരിക്കുന്നത്. എങ്കിൽ അത് തരാൻ അത്ര താല്പര്യമില്ല. അപ്പോഴെന്ത് ചെയ്യും? അങ്ങനെയുള്ള കമ്പനികൾ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിൽ പറയുന്നത്, അപ്പോൾ കമ്പനി നിങ്ങളെ രാജി വയ്ക്കാൻ നിർബന്ധിതരാക്കും എന്നാണ്. 

ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഒരാൾ നിർബന്ധിത രാജി അഥവാ ഫോഴ്സ്ഡ് റെസി​ഗ്നേഷനെ കുറിച്ച് വിവരിച്ചിരിക്കുന്നത്. 
Gagan Makin എന്നയാളുടേതാണ് പോസ്റ്റ്. കമ്പനി നിങ്ങളുടെ രാജിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കും. വലിപ്പച്ചെറുപ്പമില്ലാതെ വലിയൊരു വിഭാഗം ബിസിനസുകൾ ഈ തന്ത്രം സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം രാഷ്ട്രീയവും നയങ്ങളും മൂലം നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട് എന്നും പോസ്റ്റിട്ട യൂസർ എഴുതുന്നു. കമ്പനികൾക്ക് നിങ്ങളുടെ സ്ഥിതിയെ കുറിച്ചോ സാമ്പത്തികത്തെ കുറിച്ചോ ഒന്നും തന്നെ ആശങ്കയില്ലെന്നും അതിനാൽ അവർ ഇങ്ങനെ രാജിയിലേക്ക് നയിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഇയാൾ പറയുന്നു. 

Latest Videos

undefined

ഒപ്പം ഈ കമ്പനിയാണ് എല്ലാം എന്നു കരുതി ജോലി ചെയ്യുന്നവർക്ക് ഒരുപദേശവും ഇയാൾ നൽകുന്നുണ്ട്. ഈ കമ്പനിയാണ് എല്ലാം എന്ന് കരുതി നിൽക്കരുത്. നിങ്ങൾക്ക് പകരം ഒരാളെ എളുപ്പത്തിൽ കിട്ടും അതുകൊണ്ട് മറ്റ് ജോലിക്ക് കൂടി ശ്രമിക്കണം എന്നാണ് ഇയാളുടെ ഉപദേശം. 

കമ്പനിയിൽ നിങ്ങൾക്ക് സമാധാനമായി ജോലി ചെയ്യാനാവാത്ത സാഹചര്യമോ, നിങ്ങൾക്ക് കൃത്യമായി ശമ്പളം തരാതെയിരിക്കുകയോ ഒക്കെ ചെയ്തുകൊണ്ടാകാം ചിലപ്പോൾ രാജി വയ്ക്കുന്നതിലേക്ക് കമ്പനി നിങ്ങളെ നയിക്കുന്നത്. എന്തായാലും, ഈ യൂസർ ലിങ്ക്ഡ്‍ഇന്നിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

click me!