നാട്ടുകാരുടെ മുന്നില്‍ വച്ച് ബ്രാ ധരിച്ച് യുവാവ് റീല്‍സ് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ അയാളെ വളഞ്ഞിട്ട് തല്ലിയത്. തന്നെ തല്ലരുതെന്ന് യുവാവ് കൈ കൂപ്പി പറയുന്നതും വീഡിയോയില്‍ കാണാം.
സമൂഹ മാധ്യമങ്ങളില്‍ താരമാകുക എന്നാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. അതിനായി എന്തും ചൊയ്യാന്‍ മടിക്കാണിക്കാത്തവരാണ് പലരും. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവില്‍ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും റീല്‍ ഷൂട്ട് ചെയ്യാനുള്ള ഒരു യുവാവിന്‍റെ ശ്രമം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്.
ഹർഷ് ത്രിവേദി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ട് കൊണ്ട് ഇങ്ങനെ എഴുതി, 'ഹരിയാനയിലെ പാനിപ്പത്തില്‍ സമൂഹ മാധ്യമത്തിന് വേണ്ടി വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി അർദ്ധനഗ്നനായി സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ നാട്ടുകാർ തല്ലി. പാനിപ്പത്തിലെ നഗരത്തിലെ ഇന്‍സാർ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. രോഷാകുലരായ കടയുടമകളിൽ നിന്ന് 'കൗൺസിലിംഗ്' ലഭിച്ചതിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.'
'ക്യൂട്ടെന്ന് പറഞ്ഞാല്‍ ഇതാണ്'; തായ്‌ലൻഡിൽ നിന്നുള്ള സ്വർണ്ണ കടുവയുടെ 'ക്യൂട്ട്നെസ്' വൈറല്‍
Semi naked man wearing women undergarments to shoot videos for social media gets thrashed by locals in Haryana's
Reportedly, the incident took place near the city's Insar Market. Notably, the youth was left after getting counselled by the angry shopkeepers. pic.twitter.com/GEgqTLc8Au
ഹൈദരാബാദിലെ തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വീഡിയോയില്‍ ബ്രാ ധരിച്ച് നില്‍ക്കുന്ന ഒരു യുവാവിനെ വലിയൊരു ജനക്കൂട്ടം വളഞ്ഞ് നില്‍ക്കുന്നത് കാണാം. ഇതിനിടെ ഒരാള്‍ യുവാവിനെ പിന്നോട്ട് തള്ളുകയും നിരവധി തവണ അടിക്കുന്നതും കാണാം. ബ്രാ ധരിച്ചെത്തിയ യുവാവ് ആള്‍ക്കൂട്ടത്തിനിടെ സ്ത്രീകള്‍ നോക്കിനില്‍ക്കെ നൃത്തം ചെയ്യുകയായിരുന്നെന്നും ഇത് സ്ത്രീകളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും നാട്ടുകാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതിന് പിന്നാലെ സമീപത്തെ കടയുടമകളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ധിക്കുകയായിരുന്നു. വീഡിയോ ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് തര്‍ക്കിക്കുകയായിരുന്നെന്നും. ഇതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വീഡിയോയില്‍ തന്നെ മർദ്ദിക്കുന്നയാളോട് തല്ലരുതെന്നും താന്‍ പോയിക്കോളാമെന്നും യുവാവ് കൈ കൂപ്പി പറയുമ്പോളും നാട്ടുകാര്‍ അയാളെ തല്ലുന്നത് കാണാം.
'വീട് നിര്‍മ്മാണത്തിന്‍റെ ഭാവിയോ ഇത്?' റോഡിന് മുകളില്‍ പണിത ഇരുനില വീട് കണ്ട് ഞെട്ടിയത് സോഷ്യൽ മീഡിയ