'വീട് നിര്‍മ്മാണത്തിന്‍റെ ഭാവിയോ ഇത്?' റോഡിന് മുകളില്‍ പണിത ഇരുനില വീട് കണ്ട് ഞെട്ടിയത് സോഷ്യൽ മീഡിയ

By Web Team  |  First Published Nov 27, 2024, 11:28 AM IST


ഒരു റോഡിന് മുകളില്‍ പണി പണി തീരാത്ത ഇരുനില വീട് സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. 


ജനസംഖ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് ഭൂമിയിലെ പല കാര്യങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇതില്‍ പ്രഘാനപ്പെട്ടത് വീട് നിര്‍മ്മാണമാണ്. ലോകമെങ്ങും ഇന്ന് വാടക വീടുകള്‍ക്ക് അമിതമായ വിലയാണ് ഈടക്കുന്നത്. ബെംഗളൂരുവില്‍ പോലും ഒറ്റ മുറി വീടുകള്‍ക്ക് ഇരുപതിനായിരവും ഇരുപത്തിയയ്യായിരം രൂപയാണ് വാടക വാങ്ങുന്ന് സമൂഹ മാധ്യമ കുറിപ്പുകള്‍ വെളിപ്പെടുത്തുന്നു. ഇതിനിടെയാണ് ഒരു വീട് നിര്‍മ്മാണത്തിന്‍റെ ചിത്രം  സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. 

ബാദൽതി ഹേ ദുനിയ എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന വീട് നിര്‍മ്മിച്ചിരിക്കുന്നത് ഒരു റോഡിന് മുകളിലാണ്. അതും രണ്ട് നില വീട്. റോഡിലൂടെ അത്യാവശ്യം വലിയ വാഹനങ്ങള്‍ക്ക് കൂടി കടന്ന് പോകാന്‍ പാകത്തിനാണ് നിര്‍മ്മാണം. മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 13 ലക്ഷം പേര് വീഡിയോ ലൈക്ക് ചെയ്തു. അതേസമയം വീടിന്‍റെ പണി പൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തം. കല്ല് കെട്ടി മേല്‍ക്കൂര വാർത്തിട്ടേയുള്ളൂ. വാതിലുകളോ ജനലുകളോ ഘടിപ്പിച്ചിട്ടില്ല. സിമന്‍റ് തേച്ചിട്ടുമില്ല. അതേസമയം വീട് താങ്ങി നിർത്തുന്ന തൂണുകള്‍ റോഡിന് ഇരുവശുമുള്ള പറമ്പുകളുടെ മതിലിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇടത് വശത്തെ പറമ്പില്‍ നിന്നും കെട്ടിടത്തിലേക്ക് ഒരു പണിതീരാത്ത കോണിപ്പടി കാണാം. 

Latest Videos

മൂന്നാം ലോക മഹായുദ്ധത്തെ അതിജീവിക്കുന്നവർ സ്വയം കുറ്റപ്പെടുത്തുമെന്ന് ഓസ്ട്രേലിയൻ ബിഷപ്പ്

കേട്ടിട്ടുണ്ടോ 'സ്കൂൾ വിദ്യാർത്ഥിയുടെ ചൂളംവിളി'; മലബാർ വിസ്ലിംഗ് ത്രഷിന്‍റെ ചൂളം വിളിയിൽ സോഷ്യൽ മീഡിയ

വീഡിയോ വളരെ വേഗം കാഴ്ചക്കാരുടെ ശ്രദ്ധനേടി. നിരവധി പേരാണ് തമാശക്കുറിപ്പുകളുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഗ്രാമങ്ങൾ പോലും തുടക്കക്കാര്‍ക്കുള്ളതല്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ഈ കെട്ടിടം തന്‍റെ വീടിനടുത്ത് ആണെന്നും അത് അവിടുത്തെ സര്‍പഞ്ചിന്‍റെത് (ഗ്രാമമുഖ്യന്‍) എന്നുമായിരുന്നു. പിന്നാലെ അദ്ദേഹം സര്‍പഞ്ച് അല്ലായിരുന്നെങ്കില്‍ ഇത്തരത്തിലൊന്ന് ഒരിക്കലും പണിയില്ലായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലർ റീൽസിലെ പാട്ടും ചിത്രവും എങ്ങനെ ഇത്ര കൃത്യമായി ഒപ്പിച്ചെന്നായിരുന്നു ചോദിച്ചത്. 

25 വയസ് പ്രായം, 20 ഏക്കർ ഫാം ഹൌസ്, പാചകം അറിയണം; 30 -കാരിയുടെ മാട്രിമോണിയൽ പരസ്യം വൈറൽ

click me!