എന്റമ്മോ എന്തൊരു ഭാ​ഗ്യം; ഒഴിവുദിവസം ജോലിക്ക് പോയാലെന്താ, കോടികളുമായി തിരികെയെത്തി യുവതി 

By Web Team  |  First Published Dec 3, 2024, 2:57 PM IST

അവളാകെ ഞെട്ടിത്തരിച്ചു പോയി. ഒരു മില്ല്യൺ ഡോളർ (8,46,90,750.00 ഇന്ത്യൻ രൂപ) സമ്മാനമാണ് അവൾക്ക് ലഭിച്ചത്. എല്ലാ മാസവും രണ്ട് തവണ അവൾ ടിക്കറ്റ് വാങ്ങുമായിരുന്നു. എന്നാൽ, ഒരിക്കലും അയ്യായിരത്തിൽ കൂടുതൽ തുക അവൾക്ക് ലഭിച്ചിരുന്നില്ല. 


ഒഴിവുദിനത്തിന്റെയന്ന് ജോലിക്ക് കയറാൻ പറഞ്ഞാൽ ആർക്കായാലും നിരാശയും ദേഷ്യവും തോന്നും. എന്നാൽ, വാൾമാർട്ടിലെ ജീവനക്കാരിയായ റെബേക്ക ഗോൺസാലസിനോട് അവളുടെ അവധി ദിവസം ജോലിക്കെത്താൻ പറഞ്ഞത് അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണുണ്ടായത്. കോടികളും കൊണ്ടാണ് അവൾ അന്ന് തിരികെ വന്നത്. 

ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ വാൾമാർട്ടിൽ ജോലി ചെയ്യുകയാണ് റെബേക്ക ഗോൺസാലസ്. ഒഴിവുദിവസത്തിൽ വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് കോൾ വരുന്നത് ഒരു മൂന്നുമണിക്കൂർ ജോലി ചെയ്യാമോ എന്നാവശ്യപ്പെട്ടായിരുന്നു കോൾ എത്തിയത്. കുടുംബത്തോടൊപ്പം ഒരു ബാർബിക്യൂവിൽ അന്നത്തെ ദിവസം ചെലവഴിക്കാനായിരുന്നു അവളുടെ പദ്ധതിയെങ്കിലും സഹപ്രവർത്തകരെ സഹായിച്ചേക്കാം എന്നവൾ തീരുമാനിച്ചു. അങ്ങനെയാണ് അന്നവൾ ജോലിക്ക് കയറുന്നത്. ‌

Latest Videos

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ, ഒരു കാലിഫോർണിയ ലോട്ടറി ടിക്കറ്റ് വാങ്ങാൻ റെബേക്ക തീരുമാനിച്ചു. എന്നാൽ, കടയിൽ വലിയ തിരക്കായിരുന്നു. അതിനാൽ അവൾക്ക് അത് വാങ്ങാനുള്ള സമയം കിട്ടിയില്ല. തിരക്ക് കഴിഞ്ഞപ്പോൾ അവൾ അതെല്ലാം മറന്നുപോവുകയും ചെയ്തു. എന്നാൽ, അവളുടെ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ അവൾ വീണ്ടും ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിനെ കുറിച്ചോർത്തു. അങ്ങനെ, ഒരു വെൻഡിംഗ് മെഷീനിൽ നിന്ന് $10 സ്ക്രാച്ചേഴ്സ് ടിക്കറ്റ് അവൾ വാങ്ങി. 

പിന്നീട്, അവൾ തന്റെ ടിക്കറ്റ് സ്ക്രാച്ച് ചെയ്തു. അവളാകെ ഞെട്ടിത്തരിച്ചു പോയി. ഒരു മില്ല്യൺ ഡോളർ (8,46,90,750.00 ഇന്ത്യൻ രൂപ) സമ്മാനമാണ് അവൾക്ക് ലഭിച്ചത്. എല്ലാ മാസവും രണ്ട് തവണ അവൾ ടിക്കറ്റ് വാങ്ങുമായിരുന്നു. എന്നാൽ, ഒരിക്കലും അയ്യായിരത്തിൽ കൂടുതൽ തുക അവൾക്ക് ലഭിച്ചിരുന്നില്ല. 

undefined

ആദ്യം അവൾ വിളിച്ചത് ഒഴിവുദിനത്തിലും തന്നെ ജോലി ചെയ്യാൻ വിളിച്ച മാനേജരെ ആയിരുന്നു. തന്റെ സന്തോഷവും ആശ്ചര്യവും അവൾ പങ്കുവച്ചു. പിന്നീട്, പ്രിയപ്പെട്ടവരോടും അവളീ സന്തോഷവാർത്ത പറഞ്ഞു. വലിയ സാമ്പത്തികമൊന്നും ഇല്ലാതിരുന്നതിനാൽ താൻ‌ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. തന്റെ കൂടെയുള്ള മനുഷ്യർക്ക് ആ ബുദ്ധിമുട്ടുണ്ടാവരുത്, അവർക്ക് ഇനിയൊരു നല്ല ജീവിതം നൽകണം എന്നാണ് അവൾ പറയുന്നത്. ഒപ്പം അഞ്ച് മുറികളുള്ള ഒരു വീടും അവൾ വാങ്ങിയിട്ടുണ്ട്. 

ലൈറ്റ്‍ഹൗസിന്റെ ചുമരിൽ ഒളിപ്പിച്ച നിലയിൽ 132 വർഷം പഴക്കമുള്ളൊരു കുപ്പി, ഉള്ളിലൊരു സന്ദേശം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!