വിവാഹ കെണി; യുപി സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലധികം രൂപ

By Web Team  |  First Published Nov 13, 2024, 2:04 PM IST

വിവാഹം കഴിക്കാന്‍ സഹായിക്കാം എന്ന പരസ്യം കണ്ട് തുടങ്ങിയ ഫോണ്‍ വിളി ഒടുവില്‍, വിവാഹ വാഗ്ദാനം വരെയെത്തി. ഇനിടെ പലപ്പോഴായി പണവും ആവശ്യപ്പെട്ടു. 
 



ട്ടിപ്പുകളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ജാഗ്രത പാലിച്ചില്ലെങ്കിൽ ഏതു സമയത്തും തട്ടിപ്പിനിരയാകാം. സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പുകളിൽ ഏറിയ പങ്കും വിവാഹ കെണികളാണ്. പത്രമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യം നൽകി ആളുകളെ ചതിയിൽപ്പെടുത്തുന്ന വൻ സംഘങ്ങൾ തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് എന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പിനിരക്കപ്പെട്ട ഒരു വ്യക്തിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ.

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ താമസിക്കുന്ന പ്രദീപ് കുമാർ എന്നയാളാണ് തട്ടിപ്പിനിരയായത്. ലോക്ക്ഡൗൺ കാലത്തിന് തൊട്ടുമുമ്പായിരുന്നു കുടുംബാംഗങ്ങളുടെ സഹകരണത്തോടെ പ്രദീപ് വധുവിനെ തേടിയത്. എന്നാൽ, അപ്രതീക്ഷിതമായി ലോക്ക് ഡൗൺ എത്തിയതോടെ വിവാഹ ക്രമീകരണങ്ങളെല്ലാം തടസ്സപ്പെട്ടു. പിന്നീട് ലോക്ക്ഡൗണിന് ശേഷം വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും അനുയോജ്യമായ വിവാഹാലോചനകൾ ഒന്നും ലഭ്യമായില്ല. അപ്പോഴാണ് പത്രത്തിൽ വന്ന പരസ്യം പ്രദീപിന്‍റെ ശ്രദ്ധയിൽപെട്ടത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുകയെന്ന് അറിയിച്ച് കൊണ്ടുള്ള ഒരു നമ്പർ ആയിരുന്നു അത്. പരസ്യത്തിൽ കണ്ട നമ്പറിൽ പ്രദീപ് വിളിച്ചു. ഒരു യുവതിയായിരുന്നു മറുപടി നൽകിയത്. ഖുശ്ബു ദേവി എന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പതിവായി. വിവാഹം കഴിക്കാമെന്നുള്ള പരസ്പര വാഗ്ദാനവും നൽകി. ഇതിനിടയിൽ സ്ത്രീ പ്രദീപിനോട് പണം ആവശ്യപ്പെട്ടു.

Latest Videos

സഹപ്രവർത്തകനെ ചുംബിക്കാൻ വിസമ്മതിച്ചു; യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു

തുടക്കത്തിൽ പ്രദീപ് വിസമ്മതിച്ചെങ്കിലും ഒടുവിൽ അവളുടെ കെണിയിൽ വീഴുകയും പതിനായിരം രൂപ ഖുശ്ബുവിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇങ്ങനെ നിരവധി തവണകളായി പ്രദീപിൽ നിന്ന് 1.7 ലക്ഷം രൂപ തട്ടിയെടുക്കാൻ ഖുശ്ബുവിന് കഴിഞ്ഞു.  അതിനുശേഷം, അവർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫ് ആവുകയും പിന്നീട് ഒരിക്കൽ പോലും പ്രദീപിന് അവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയും ചെയ്തു. അപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് പ്രദീപ് തിരിച്ചറിഞ്ഞത്. പിന്നാലെ മുൻ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ദിനേശ് ചന്ദ്രയ്ക്ക് ഇയാൾ പരാതി നൽകി, അജ്ഞാതനായ ഒരാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടു. എന്നാൽ, ഖുശ്ബു ദേവിയുടെ ഒരു തുമ്പും ലഭിച്ചില്ല. യുവതി തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി പ്രദീപ് പോലീസ് സ്‌റ്റേഷനിൽ സ്ഥിരമായി കയറിയിറങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഈ പ്രാവ് സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്സിന് ഭീഷണി'; പ്രാവിനെ ഉപയോഗിച്ച് സാധനം വാങ്ങി യുവാവ്; വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ ഹത്രാസിൽ ഒരു സഹോദരനും സഹോദരിയും പരസ്പരം വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടും അടുത്തിടെ പുറത്ത് വന്നിരുന്നു. ഒരു തട്ടിപ്പിന്‍റെ ഭാഗമായി തന്നെയായിരുന്നു ഇവരുടെയും വിവാഹം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ നവദമ്പതികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആനുകൂല്യങ്ങൾ മുഴുവൻ ലഭിച്ചതിന് ശേഷം ഇരുവരും വിവാഹമോചിതരായി. എന്നാൽ, നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സഹോദരങ്ങളുടെ തട്ടിപ്പ് പുറത്തുവന്നു. അന്വേഷണത്തിൽ, വധുവിന്‍റെ ബാങ്ക് അക്കൗണ്ടിൽ 35,000 രൂപയും ദമ്പതികൾക്ക് 10,000 രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങളും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ഇതേ രീതിയിൽ പണം തട്ടിയെടുക്കുന്നതിനായി സിക്കന്ദ്രറാവുവിൽ താമസിക്കുന്ന ദമ്പതികള്‍ ആദ്യം വിവാഹമോചിതരാവുകയും പിന്നീട് സര്‍ക്കാര്‍ സഹായം ലഭിക്കാനായി പുനര്‍വിവാഹം ചെയ്യുകയുമായിരുന്നു. 

'പരസ്പരം സംസാരിക്കരുത്, ഫോണ്‍ പാടില്ല. 'ജയില്‍' തന്നെ'; ജോലി സ്ഥലത്തെ കർശന നിയമങ്ങള്‍ പങ്കുവച്ച് ജീവനക്കാരന്‍
 

click me!