ഒരുകുപ്പി വെള്ളത്തിന് 41 രൂപ, 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റിനോട് ഉപഭോക്തൃ കമ്മീഷൻ 

By Web Team  |  First Published Nov 21, 2024, 2:30 PM IST

നികുതിയുൾപ്പടെ കഫേ ഈടാക്കിയതാവട്ടെ 41 രൂപയും. അതായത്, എംആർപിയിൽ പറഞ്ഞതിനേക്കാൾ 21 രൂപ അധികം. 


സാധനങ്ങൾക്ക് എംആർപിയെക്കാൾ‌ ഉയർന്ന വില ഈടാക്കുന്ന അനേകം കടകളും സ്ഥാപനങ്ങളും ഉണ്ട്. അതുപോലെ ഈടാക്കിയ ഒരു കഫേയോട് പിഴയടക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വഡോദര കൺസ്യൂമർ കമ്മീഷൻ. 

വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിയിൽ നിന്നാണ് ജതിൻ വലങ്കർ 750 മില്ലിയുടെ കുപ്പിവെള്ളം ഓർഡർ ചെയ്‌തത്. മിക്ക റെസ്റ്റോറൻ്റുകളിലും കഫേകളിലും പോലെ, മെനു പ്രകാരം കുപ്പിയുടെ വില 39 രൂപയായിരുന്നു. എന്നാൽ, കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. നികുതിയുൾപ്പടെ കഫേ ഈടാക്കിയതാവട്ടെ 41 രൂപയും. അതായത്, എംആർപിയിൽ പറഞ്ഞതിനേക്കാൾ 21 രൂപ അധികം. 

Latest Videos

undefined

വഡോദര ഉപഭോക്തൃ കമ്മീഷനാണ് ജതിൻ വലങ്കറിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ഏഴ് വർഷമാണ് കേസ് നീണ്ടുനിന്നത്. കഫേയുടെ നടപടി അന്യായമാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് വർഷത്തെ കാലതാമസത്തിന് 9% പലിശ സഹിതം അധിക തുകയായ 21 രൂപ തിരികെ നൽകാനും കഫേയോട് കോടതി ഉത്തരവിട്ടു. 7 വർഷത്തെ നിയമപോരാട്ടത്തിന് വരുന്ന ചിലവെന്ന നിലയിൽ 2000 രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

കരഞ്ഞുപോയി, ആരും കൊതിക്കും ഇങ്ങനെ ഒരു ബോസിനെ, ജോലി രാജിവെച്ച യുവതിയോട് മാനേജർ പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!