അടച്ചുവച്ച കുപ്പി, അകത്ത് നാണയങ്ങൾ, കത്ത്; പുരാവസ്തു​ഗവേഷകരെ ആവേശം കൊള്ളിച്ച കണ്ടെത്തൽ 

By Web Team  |  First Published Nov 21, 2024, 1:14 PM IST

ഒരു വീഡിയോയിൽ, ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന കുപ്പി ​ഗവേഷകർ ആവേശത്തോടെ കുഴിച്ചെടുക്കുന്നത് കാണാം. വൈക്കിംഗ് കാലത്തെ ശ്മശാന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. 


നോർവേയിൽ അടുത്തിടെ പുരാവസ്തു​ഗവേഷകർ ഒരു വിശേഷപ്പെട്ട കണ്ടെത്തൽ നടത്തി. നാണയങ്ങളും കടലാസിലെഴുതിയ കത്തും അടങ്ങിയ 150 വർഷം പഴക്കമുള്ള ഒരു ഗ്ലാസ് ബോട്ടിലാണ് കണ്ടെത്തിയത്. തികച്ചും വ്യത്യസ്തമായ കണ്ടെത്തലായതിനാൽ തന്നെ വലിയ ആകാംക്ഷയും ആവേശവുമാണ് ഇത് ​ഗവേഷകരിലുണ്ടാക്കിയത്. 

വളരെ ശ്രദ്ധാപൂർവ്വമാണ് അവർ ആ കുപ്പി തുറന്നത്. ശേഷം അതിനകത്തുള്ള കാര്യങ്ങൾ അവർ പരിശോധിച്ചു. കൈകൊണ്ട് എഴുതിയ ഒരു കത്ത്, നാണയങ്ങൾ, ഒരു ബിസിനസ് കാർഡ് എന്നിവയായിരുന്നു അതിലുണ്ടായിരുന്നത്. വൈക്കിംഗ് യുഗത്തിലേക്കും അതിൽ നിന്നും കണ്ടെത്തിയ കുഴിമാടങ്ങളിലേക്കും വെളിച്ചം വീശുന്നവയുമായിരുന്നു ഈ കണ്ടെത്തൽ. 

Latest Videos

undefined

വൈക്കിംഗ് ചരിത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Sagastad എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ കണ്ടെത്തലുകളുടെ വിവിധ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയിൽ, ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന കുപ്പി ​ഗവേഷകർ ആവേശത്തോടെ കുഴിച്ചെടുക്കുന്നത് കാണാം. വൈക്കിംഗ് കാലത്തെ ശ്മശാന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. 

1874 -ൽ ഈ സ്ഥലത്ത് പഠനം നടത്തിയ പുരാവസ്തു ​ഗവേഷകൻ എഴുതിവച്ചതാണ് ഇത് എന്നാണ് പറയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ, അക്കാലത്തെ പ്രശസ്ത പുരാവസ്തു ഗവേഷകനായിരുന്ന ആൻഡേഴ്‌സ് ലോറേഞ്ച് വൈക്കിംഗ് ശവക്കുഴിയിൽ മനപ്പൂർവം വച്ചതാണ് ഈ കുപ്പിയും അതിലെ വസ്തുക്കളും എന്ന് കണ്ടെത്തിയത്രെ. ലോറേഞ്ചിൻ്റെ കത്തിൽ എന്തൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയത് അതിന്റെ കാലമേത് എന്നതെല്ലാം വെളിപ്പെടുത്തിയിരുന്നു. 

എന്നാൽ, അതേസമയത്ത് തന്നെ വീഡിയോ വൈറലായതോടെ പലരും ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. വൈക്കിം​ഗ് കാലഘട്ടത്തിലെ ശവക്കുഴി ആണെങ്കിലും കുപ്പിയിൽ നിന്നും കണ്ടെത്തിയ നാണയങ്ങൾക്കും മറ്റും അത്രയൊന്നും പഴക്കം തോന്നിക്കുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. 

എന്നാൽ, കുപ്പിയിൽ നിന്നും കണ്ടെത്തിയ കത്തിൽ പറയുന്നത്, വൈക്കിം​ഗ് കാലഘട്ടത്തിലെ വിവിധ ആയുധങ്ങളും മറ്റുമാണ് ഇവിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് എന്നാണ്. 

click me!