സിംഹങ്ങളെ പാർപ്പിച്ചിരുന്നിടത്ത് ഒരു വേലി ഉറപ്പിക്കുകയായിരുന്നു അയാൾ. പെട്ടെന്ന് ഒരു സിംഹം അയാളെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം ആളുകൾ വിവിധ മൃഗങ്ങളെ ഓമനിക്കുന്ന വീഡിയോകൾ കാണാറുണ്ട്. പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് പുറമെ വന്യമൃഗങ്ങളെ ആളുകൾ ഓമനിക്കുന്ന വീഡിയോയും കാണാം. എന്നാൽ, വന്യമൃഗങ്ങൾ എപ്പോളാണ് എങ്ങനെയാണ് പ്രകോപിതരാകുന്നത് എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുപോലെ ഖേദകരമായ ഒരു സംഭവം ദക്ഷിണാഫ്രിക്കയിലും നടന്നിരുന്നു.
ഒരു 70 -കാരനെ അയാൾ തന്നെ നോക്കി വളർത്തിയ സിംഹങ്ങൾ കൊന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ലയൺ മാൻ എന്നറിയപ്പെടുന്ന ലിയോൺ വാൻ ബിൽജോൺ എന്ന എഴുപതുകാരനാണ് സിംഹങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മക്കളെപ്പോലെയാണ് ഇയാൾ സിംഹങ്ങളെ കണ്ടിരുന്നതും പരിചരിച്ചിരുന്നതും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആൺസിംഹങ്ങൾക്ക് റാംബോ, നകിത എന്നും തൻ്റെ പെൺസിംഹത്തിന് കാട്രിൻ എന്നുമായിരുന്നു അയാൾ പേരിട്ടത്.
undefined
സിംഹങ്ങളുമായി തനിക്ക് പ്രത്യേകതരം ബന്ധമുണ്ട് എന്നാണ് അയാൾ എപ്പോഴും പറഞ്ഞിരുന്നത്. വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കരുത് എന്ന വാക്കുകളൊന്നും അയാൾ കേട്ടിരുന്നില്ല. നിരന്തരമായി സിംഹങ്ങളെ പരിചരിക്കുകയും മറ്റുള്ളവരിൽ സിംഹങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നുവത്രെ ലിയോൺ വാൻ ബിൽജോൺ.
അഞ്ചുവർഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഇന്നും വന്യമൃഗങ്ങളെ എന്തുകൊണ്ട് സൂക്ഷിക്കണം എന്നതിന്റെ ഉദാഹരണമായി പലരും ലിയോൺ വാൻ ബിൽജോണിന്റെ കഥ പറയാറുണ്ട്.
പ്രിട്ടോറിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഹമ്മൻസ്‌ക്രാലിലുള്ള ലിയോൺസ് മഹല വ്യൂ ലയൺ ഗെയിം ലോഡ്ജിൽ 2019 -ലാണ് സംഭവം നടന്നത്. സിംഹങ്ങളെ പാർപ്പിച്ചിരുന്നിടത്ത് ഒരു വേലി ഉറപ്പിക്കുകയായിരുന്നു അയാൾ. പെട്ടെന്ന് ഒരു സിംഹം അയാളെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. കഴുത്തിലാണ് അത് കടിച്ചത്. പെട്ടെന്ന് തന്നെ എമർജൻസിയിൽ വിളിച്ച് ആളുകളെത്തിയെങ്കിലും അയാളെ രക്ഷിക്കാനായില്ല.
സംഘം എത്തിയപ്പോഴേക്കും മൂന്ന് സിംഹങ്ങളും അയാളെ ചുറ്റി നിൽക്കുകയായിരുന്നു. സിംഹങ്ങളെ വെടിവച്ച ശേഷമാണ് അവർക്ക് അയാളുടെ അരികിലെത്താനായത്. എന്നാൽ, അപ്പോഴേക്കും അയാൾ മരിച്ചിരുന്നു.
മൃഗങ്ങൾക്കല്ല ബുദ്ധിയില്ലാത്തത് മനുഷ്യർക്ക്; കടുവയുടെ വായിൽ കയ്യിട്ട് പാകിസ്ഥാനി യുവാവ്, വൻ വിമർശനം