ഇവയുടെ കടിയേറ്റാല്‍ വളരെ വേഗത്തില്‍ തന്നെ മെഡിക്കല്‍ സഹായം കിട്ടിയാലും കടിയേറ്റ ആള്‍ രക്ഷപ്പെട്ടു കൊള്ളണമെന്ന് നിര്‍ബന്ധമില്ല.
ചെറുപ്പകാലം മുതല്‍ നമ്മളില്‍ വളര്‍ന്നുവരുന്ന ചില ഭയങ്ങള്‍ ഉണ്ട്. ഒരു ഹോബിയെ പോലെ അത് നമ്മെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും. അത്തരത്തിലുള്ള ഒന്നാണ് പാമ്പുകളോടുള്ള നമ്മുടെ ഭയം. ഒരുപക്ഷേ ഇഴജന്തുക്കളില്‍ നമ്മെ ഏറെ ഭയപ്പെടുത്തുന്ന ഒരു ജീവിയും പാമ്പ് തന്നെയാണ്. ഇവയുടെ കടിയേറ്റാല്‍ മരണം വരെ സംഭവിക്കാം എന്നത് തന്നെയാണ് ഈ ഭയത്തിനുള്ള അടിസ്ഥാന കാരണം. സാധാരണയായി നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും കാണപ്പെടുന്ന പാമ്പുകള്‍ക്ക് ആന്റിവനം ഉണ്ട് എന്നുള്ളത് ആശ്വാസകരമായ ഒരു കാര്യമാണ്. എല്ലാ പാമ്പുകളുടെയും കാര്യം അങ്ങനെയല്ല . ആന്റിവനം ഇല്ലാത്ത ചിലയിനം വിഷപാമ്പുകളും ഉണ്ട് . അതായത് ഇവയുടെ കടിയേറ്റാല്‍ വളരെ വേഗത്തില്‍ തന്നെ മെഡിക്കല്‍ സഹായം കിട്ടിയാലും കടിയേറ്റ ആള്‍ രക്ഷപ്പെട്ടു കൊള്ളണമെന്ന് നിര്‍ബന്ധമില്ല.
undefined
സ്‌പൈനി ബുഷ് വൈപ്പര്‍
പച്ചനിറത്തിലാണ് ഈ പാമ്പുകള്‍ കാണപ്പെടുന്നത്. മീനുകളിലെ ചെതുമ്പലുകള്‍ക്ക് സമാനമായി അല്പം ഉയര്‍ന്നുനില്‍ക്കുന്ന സ്‌പൈക്കി സ്‌കെയിലുകള്‍ ഈ പാമ്പുകളുടെ ശരീരത്തിലുണ്ട്. അതുകൊണ്ട് കാഴ്ചയില്‍ തന്നെ അല്പം പരുക്കനാണ് ഇവ. ഏകദേശം 2-2.5 അടി വലുപ്പത്തില്‍ വളരാന്‍ ഇതിന് കഴിയും. കൂടുതലും മരങ്ങളിലാണ് ഇവ കഴിയുന്നത്. ചതുപ്പുനിലങ്ങളും വനപ്രദേശങ്ങളും ഉഷ്ണമേഖലാ മഴക്കാടുകളും നിറഞ്ഞ ആഫ്രിക്കയുടെ കിഴക്കന്‍, മധ്യ രാജ്യങ്ങള്‍ സ്‌പൈനി ബുഷ് വൈപ്പറിന്റെ ആവാസ കേന്ദ്രങ്ങളാണ്.
ആഫ്രിക്കന്‍ ബുഷ് വൈപ്പര്‍
ആഫ്രിക്കയിലെ മധ്യ, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു വിഷപ്പാമ്പാണ് ആഫ്രിക്കന്‍ ബുഷ് വൈപ്പര്‍. ഈ പാമ്പുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കാന്‍ ഇഷ്ടപ്പെടുന്നു, മാത്രമല്ല 2.5 അടി വരെ നീളത്തില്‍ വളരുകയും ചെയ്യും. കടും പച്ച, ചുവപ്പ്, ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. അവയുടെ ചെതുമ്പലുകള്‍ സ്‌പൈക്കിയാണ്, അവ മനുഷ്യസമ്പര്‍ക്കത്തില്‍ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകൂ.
മോണോക്ലെഡ് കോബ്ര
3-5 അടി വരെ നീളമുള്ള ഇവ ഇന്ത്യയില്‍ കാണപ്പെടുന്നു. ഇവയുടെ ആന്റിവനം ചില പാമ്പുകടികളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പൂര്‍ണാര്‍ത്ഥത്തില്‍ ഇതിന് ഒരു ആന്റിവനം ഇല്ല എന്ന് തന്നെ പറയണം .ഇരയുടെ നാഡി കോശങ്ങളെ ബാധിക്കുന്ന ഒരു ന്യൂറോടോക്‌സിന്‍ ആണ് ഇവയുടെ വിഷം.
സിന്ദ് ക്രൈറ്റ്
ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന സിന്ദ് ക്രെയ്റ്റ് മൂര്‍ഖന്‍ കുടുംബത്തില്‍ പെട്ടതാണ്. സിന്ദ് ക്രെയ്റ്റിന് 6.5 അടി വരെ നീളമുണ്ടാകും. അവ പലപ്പോഴും മനുഷ്യരുടെ അടുത്താണ് താമസിക്കുന്നത്, അതിനാല്‍ പാമ്പ്-മനുഷ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുമുണ്ട്. സിന്ധ് ക്രെയ്റ്റുകള്‍ സാധാരണമാണ്.