ആളുകളെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. അതിൽ പനീർ വിഭവങ്ങൾക്ക് ഈടാക്കിയിരിക്കുന്ന വില കണ്ടാണ് നെറ്റിസൺസ് അമ്പരന്നിരിക്കുന്നത്. പനീർ മഖാനിക്ക് 2900 രൂപയാണ്. പനീർ ഖുർച്ചനും അതേ വില തന്നെയാണ്.
ഇന്ന് മിക്ക റെസ്റ്റോറന്റുകളും അമിതമായ സർവീസ് ചാർജ്ജുകൾ ഈടാക്കാറുണ്ട്. എന്നാൽ, അത്തരം ചാർജ്ജുകളൊന്നും തന്നെ ഈടാക്കാത്ത ഒരു റെസ്റ്റോറന്റിനെ പുകഴ്ത്തി ഒരാൾ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിലെ ബില്ലാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്.
ഒരു സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സംരംഭകനുമായ ഇഷാൻ ശർമ്മയാണ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷമുള്ള ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട്, അവിടെ വിലയ്ക്കൊപ്പം സർവീസ് ചാർജ്ജ് ഈടാക്കാത്തതിനെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. അഞ്ച് ഭക്ഷണ സാധനങ്ങളുടെ ബില്ലായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. വെജിറ്റേറിയൻ ഭക്ഷണമാണ് കഴിച്ചത്. അതിൽ പനീർ ഖുർച്ചൻ, ദാൽ ഭുഖാര, പനീർ മഖാനി, ഖസ്ത റൊട്ടി, പുതിന പറാത്ത എന്നിവയെല്ലാമുണ്ട്. എല്ലാത്തിന്റേയും കൂടി ബില്ല് 10,030 രൂപയായിരുന്നു.
ഞങ്ങൾ സേവന നിരക്കുകളൊന്നും ഈടാക്കുന്നില്ല എന്നും ബില്ലിന്റെ താഴെ എഴുതിയിട്ടുണ്ട്. എന്നാൽ, ആളുകളെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. അതിൽ പനീർ വിഭവങ്ങൾക്ക് ഈടാക്കിയിരിക്കുന്ന വില കണ്ടാണ് നെറ്റിസൺസ് അമ്പരന്നിരിക്കുന്നത്. പനീർ മഖാനിക്ക് 2900 രൂപയാണ്. പനീർ ഖുർച്ചനും അതേ വില തന്നെയാണ്.
അതുപോലെ, മൂന്ന് പറാത്തയ്ക്ക് 1125 രൂപയും ഒരു റൊട്ടിക്ക് 400 രൂപയും ആണ് റെസ്റ്റോറന്റിൽ ഈടാക്കിയിരിക്കുന്നത്. ഇതാണ് ആളുകളെ അമ്പരപ്പിച്ചത്. പിന്നെന്തിനാണ് പ്രത്യേകം സർവീസ് ചാർജ്ജ് ഇവിടെ ഈടാക്കുന്നത് എന്നാണ് ആളുകളുടെ ചോദ്യം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Restaurants, take note! pic.twitter.com/8jJEZxqGbg
— Ishan Sharma (@Ishansharma7390)undefined
ഓരോ വിഭവങ്ങളുടെയും വിലയിൽ അവർ സർവീസ് ചാർജ്ജ് ചേർത്തിട്ടുണ്ട് ബ്രോ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ ചൂണ്ടിക്കാണിച്ചത് ഈ വിലയ്ക്ക് മറ്റെന്തെല്ലാം വാങ്ങാം എന്നായിരുന്നു.
പ്രാണവേദനയ്ക്ക് തുല്യമായ വേദന, അടുത്ത് കണ്ടാൽ അപ്പോൾ ഓടിക്കോണം, അറിയാം 'ജിംപി ജിംപി' ചെടിയെ