തന്റെ മുമ്പത്തെ ജോലിയിൽ ഒരുപാട് മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും സുഹൃത്ത് സൂചിപ്പിച്ചു. ഇപ്പോൾ, സുഹൃത്ത് പ്രാധാന്യം നൽകുന്നത്, അവന്റെ കുടുംബത്തിനും കൂട്ടുകാർക്കും അവനവന് തന്നെയും സമയം നൽകുന്നതിനാണ് എന്നും കടാരിയ കുറിച്ചിട്ടുണ്ട്.
ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയാണ്. ജീവിക്കണമെങ്കിൽ പണം കൂടിയേ തീരൂ. മിക്കവാറും ആളുകൾ ജോലി തെരഞ്ഞെടുക്കുമ്പോൾ എത്ര രൂപ ശമ്പളം കിട്ടും എന്ന് തന്നെയാണ് ആദ്യം നോക്കുക. പിന്നീടാണ് ബാക്കി കാര്യങ്ങൾ. എന്നാൽ, ഇന്ന് അത് മാത്രമല്ല. ആളുകൾ തങ്ങളുടെ വർക്ക് ലൈഫ് ബാലൻസ് കൂടി നോക്കാൻ തുടങ്ങി.
ജോലി എന്നതിന് പകരം അതുപോലെ സമയം തങ്ങളുടെ കുടുംബത്തിനോ അവനവന്റെ സന്തോഷങ്ങൾക്കോ ഒക്കെ വേണ്ടിക്കൂടി ചെലവഴിക്കേണ്ടതുണ്ട് എന്ന് പലരും മനസിലാക്കുന്നുണ്ട്. അതുപോലെ, ദേവ് കടാരിയ എന്നൊരാൾ ലിങ്ക്ഡ്ഇന്നിൽ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
undefined
തന്റെ ഒരു അടുത്ത സുഹൃത്ത് വർഷം 23 ലക്ഷം കിട്ടുന്ന ജോലി സ്വീകരിക്കാതെ 18 ലക്ഷം കിട്ടുന്ന ജോലി സ്വീകരിക്കാൻ തീരുമാനിച്ചു എന്നാണ് കടാരിയ എഴുതുന്നത്. ആദ്യം ഞാൻ കരുതിയത് തന്റെ ഒരു സുഹൃത്ത് ഒരു വലിയ അബദ്ധം കാണിച്ചു എന്നാണ്. എന്നാൽ, സുഹൃത്ത് കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് എനിക്ക് സംഭവമെല്ലാം മനസിലായത് എന്നും കടാരിയ പറയുന്നു.
സുഹൃത്ത് തിരഞ്ഞെടുത്ത കമ്പനി ഹൈബ്രിഡായി ജോലി ചെയ്യാൻ അവസരം നൽകുന്നു. ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്താൽ മതി. കൂടാതെ വർക്ക് ലൈഫ് ബാലൻസിന് പേരുകേട്ടതാണ്. അതേസമയം, മറ്റേ കമ്പനിയിൽ ആറ് ദിവസം ജോലി ചെയ്യണം. ഒരു ദിവസം പോലും റിമോട്ട് വർക്ക് അനുവദിക്കുന്നില്ല. അതിനാലാണ് കൂട്ടുകാരൻ സാലറി കുറവുള്ള ജോലി തെഞ്ഞെടുത്തത്.
സുഹൃത്ത് ഇത് പറഞ്ഞതോടെയാണ് ആളുകളുടെ മുൻഗണകൾ മാറിയതായി ഞാൻ മനസിലാക്കുന്നത്. ജോലിക്ക് പുറമെ തങ്ങൾക്കും തങ്ങളുടെ കാര്യങ്ങൾക്കും ആളുകൾ പ്രാധാന്യം നൽകുന്നു. തന്റെ മുമ്പത്തെ ജോലിയിൽ ഒരുപാട് മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും സുഹൃത്ത് സൂചിപ്പിച്ചു. ഇപ്പോൾ, സുഹൃത്ത് പ്രാധാന്യം നൽകുന്നത്, അവന്റെ കുടുംബത്തിനും കൂട്ടുകാർക്കും അവനവന് തന്നെയും സമയം നൽകുന്നതിനാണ് എന്നും കടാരിയ കുറിച്ചിട്ടുണ്ട്.
ഇന്നത്തെ കോർപറേറ്റ് ലോകത്തിൽ ശമ്പളത്തിന് പുറമെ ആരോഗ്യകകരമായ ജീവിതത്തിന് കൂടി പ്രാധാന്യം നൽകേണ്ടതുണ്ട് എന്നാണ് കടാരിയയുടെ അഭിപ്രായം. എന്തായാലും നിരവധിപ്പേരാണ് കടാരിയയുടെയും സുഹൃത്തിന്റെയും ആശയത്തോടും അഭിപ്രായത്തോടും തങ്ങളുടെ യോജിപ്പ് അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം