ഇതിനെയെല്ലാം തുടർന്ന് കാമുകി ഇയാളോട് ബന്ധം പിരിയുകയാണ് എന്ന് പറയുകയായിരുന്നു. എന്നാൽ, ഇയാൾ പിന്നാലെ സ്ത്രീയെ തടങ്കലിൽ വച്ച് പീഡിപ്പിച്ചു. എന്നാൽ, കോടതിയിൽ ഹാജരാക്കാനുള്ള തെളിവില്ലായിരുന്നു.
വാഷിംഗ് മെഷീൻ തുണച്ചു. ദക്ഷിണ കൊറിയയിൽ യുവതിയെ പലതവണ പീഡിപ്പിച്ചയാൾക്ക് ജയിൽശിക്ഷ. വാഷിംഗ് മെഷീന്റെ ലിഡിൽ ഇയാൾ യുവതിയോട് അതിക്രമം കാണിക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു അങ്ങനെയാണ് ഒരിക്കൽ തെളിവിന്റെ അഭാവത്തിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ട ഇയാൾക്ക് ശിക്ഷ ലഭിച്ചത്. കോടതി ഇത് പരമപ്രധാനമായ തെളിവായി സ്വീകരിക്കുകയായിരുന്നു.
സിയോൾ ഹൈക്കോടതിയുടെ ചുഞ്ചിയോൺ ബ്രാഞ്ച് ഇയാളെ ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 24 -കാരനായ ഇയാൾക്കെതിരെ ബലാത്സംഗം, അസഭ്യം പറയൽ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആറ് തവണ കാമുകിയെ ബലാത്സംഗം ചെയ്തതിന് ഇയാൾ കുറ്റക്കാരനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, കാമുകി ഇയാളോട് ഈ ബന്ധത്തിന് താല്പര്യം ഇല്ല എന്നും അതിൽ നിന്നും ഒഴിയണം എന്നും പറയുകയായിരുന്നു. എന്നാൽ, ഇതേ തുടർന്ന് ഇയാൾ യുവതിയെ മണിക്കൂറുകളോളം തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, മറ്റ് സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും ഇയാളുടെ കൈവശത്ത് നിന്ന് യുവതി കണ്ടെത്തുകയായിരുന്നു. ആ സമയത്ത് തന്നെ മറ്റൊരു മുൻ കാമുകിയെ ബലാത്സംഗം ചെയ്തതിന് അയാൾ മറ്റൊരു വിചാരണ നേരിടുന്നുമുണ്ടായിരുന്നു. ആ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊന്നും കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ഇതിനെയെല്ലാം തുടർന്ന് കാമുകി ഇയാളോട് ബന്ധം പിരിയുകയാണ് എന്ന് പറയുകയായിരുന്നു. എന്നാൽ, ഇയാൾ പിന്നാലെ സ്ത്രീയെ തടങ്കലിൽ വച്ച് പീഡിപ്പിച്ചു. എന്നാൽ, കോടതിയിൽ ഹാജരാക്കാനുള്ള തെളിവില്ലായിരുന്നു. 39 മിനിറ്റ് വരുന്ന സെക്യൂരിറ്റി ക്യാമറ ഫൂട്ടേജ് നൽകിയെങ്കിലും അതിൽ അതിക്രമം നടന്നതിന് തെളിവില്ലായിരുന്നു.
എന്നാൽ, പിന്നീടാണ് വീഡിയോയിൽ വാഷിംഗ് മെഷീന്റെ പ്ലാസ്റ്റിക് ലിഡിൽ യുവതിയോട് അതിക്രമം കാണിക്കുന്ന ദൃശ്യങ്ങൾ പ്രതിഫലിച്ചത് കണ്ടെത്തിയത്. ഇത് തെളിവായി പരിഗണിച്ച് കോടതി ഇയാളെ ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.