'പ്രണയം, പ്രണയ ഗാനങ്ങൾ, നൂറ് രൂപ നോട്ട്'; യുപി വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ കണ്ട് അമ്പരന്ന് അധ്യാപകര്‍

ശാസ്ത്ര പരീക്ഷയുടെ ഉത്തര കടലാസുകളില്‍ മുഴുവനും നിറഞ്ഞ് നിന്നത് പ്രണയ ഗാനങ്ങളും സ്വന്തം പ്രണയങ്ങളുമായിരുന്നു. ചില ഉത്തര കടലാസുകളില്‍ പാസാക്കി വിടണമെന്ന് അപേക്ഷിച്ചു.  ചിലതില്‍ പണമായിരുന്നു കൂടെ തുന്നിക്കെട്ടി വച്ചിരുന്നത്.
            

Teachers shocked to see answer sheets of UP students


ഉത്തർപ്രദേശിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുകൾ കണ്ട് ആകെ അമ്പരന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ. പഠിപ്പിച്ചതോ പഠിച്ചതോ ആയ ഒന്നും പരീക്ഷാ പേപ്പറില്‍ നിന്നും അധ്യാപകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, സ്വന്തം പ്രണയം, ബോളിവുഡ് സിനിമകളിലെ പ്രണയ ഗാനങ്ങൾ, പരീക്ഷ പാസാക്കണമെന്നുള്ള അപേക്ഷകൾ എന്നിങ്ങനയൊയിരുന്നു പല ഉത്തര കടലാസുകളിലും ചോദ്യങ്ങൾക്ക് വിദ്യാര്‍ത്ഥികൾ എഴുതി വച്ച ഉത്തരങ്ങൾ. ചില വിദ്യാര്‍ത്ഥികൾ ഒരു പടി കൂടി കടന്ന് പരീക്ഷ പാസാക്കാന്‍ ഉത്തരക്കടലാസുകൾക്കിടയില്‍ നൂറ് രൂപാ നോട്ട് കെട്ടിവയ്ക്കുക പോലും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

ഉത്തർപ്രദേശ് മധ്യമിക് ശിക്ഷാ പരിഷത് (യുപിഎംഎസ്പി) എന്ന 10, 12 ക്ലാസിലെ ബോര്‍ഡ് എക്സാമുകൾ കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 12 വരെയായിരുന്നു നടന്നത്. 30 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനെത്തിയത്. ഏപ്രിലില്‍ യുപിഎംഎസ്പിയുടെ വെബ്സൈറ്റ് വഴി പരീക്ഷാ ഫലം പ്രഖ്യാപിക്കും. അതിന് മുമ്പായി വിദ്യാർത്ഥികളുടെ പരീക്ഷാ മൂല്യ നിര്‍ണ്ണയം നടക്കുകയാണിപ്പോൾ. പരീക്ഷാ മൂല്യ നിര്‍ണ്ണയ കേന്ദ്രങ്ങളില്‍ നിന്നും പുറത്ത് വരുന്നത് പഠിപ്പിച്ച പാഠഭാഗങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെന്നത് അധ്യാപകരെ കുഴക്കുന്നു.

Latest Videos

Watch Video: കാനഡയിലെ റെയിൽവേ സ്റ്റേഷനിലിട്ട് ഇന്ത്യക്കാരിയെ തല്ലുന്ന വീഡിയോ വൈറല്‍; വംശീയാക്രമണമെന്ന് സോഷ്യല്‍ മീഡിയ 

പരീക്ഷാ മൂല്യ നിർണ്ണയ കേന്ദ്രമായ ആർകെ ഇന്‍റര്‍ കോളേജില്‍ നടക്കുന്ന ഫിസികിസ് പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിനിടെ അധ്യാപകന്‍ ഉത്തരക്കടലാസില്‍ കണ്ടെത്തിയത്  ജിസം, രാജാ ഓർ റങ്ക് തുടങ്ങിയ സിനിമകളിലെ, 'ജാദൂ ഹൈ, നഷാ ഹൈ', 'തു കിത്നി അച്ഛാ ഹൈ' തുടങ്ങിയ ഗാനങ്ങളുടെ വരികളായിരുന്നു.  ഇതൊരു ഒറ്റപ്പെട്ട കേസല്ല. കിഴക്കന്‍ യുപി ജില്ലകളില്‍ നിന്നുള്ള മിക്ക ഉത്തരക്കടലാസുകളിലും സിനിമാ പാട്ടുകൾ കൊണ്ട് സമ്പന്നമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒന്നും എഴുതാതെ ഉത്തര കടലാസുകൾ വിദ്യാര്‍ത്ഥികൾ ഒഴിച്ചിട്ടില്ലെന്നും പരീക്ഷാ  സമ്മര്‍ദ്ദമായിരിക്കാം കുട്ടികളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നും പരീക്ഷ മൂല്യ നിർണ്ണയ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. 

Watch Video: പാതിരാത്രി ഡോർബെൽ അടിച്ച് കടന്ന് പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം വൈറൽ; അസ്വസ്ഥരായി നായ്ക്കളും പശുക്കളും

വിഷയ സംബന്ധമായ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ചില വിദ്യാര്‍ത്ഥികൾ പരീക്ഷാ പേപ്പറിനെ സ്വന്തം ഡയറിയാക്കി മാറ്റി. മറ്റ് ചിലര്‍ സ്വന്തം പ്രണയ കഥ പല പേജുകളില്‍ വിശദമായി തന്നെ എഴുതി. ചോദ്യങ്ങളില്‍ നിന്നും വഴുതി പോയ ഉത്തരങ്ങൾക്കെല്ലാം പൂജ്യം മാര്‍ക്കുകളാണ് സമ്മാനിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ അവകാശപ്പെട്ടു. ചിലര്‍ വീട്ടിലെ പരിവേദനവും ബുദ്ധിമുട്ടുകളും വിവരിച്ച ശേഷം ഏങ്ങനെയെങ്കിലും പാസാക്കി വിടണമെന്ന് അപേക്ഷിച്ചു. മറ്റ് ചിലര്‍ പരീക്ഷ പാസായില്ലെങ്കില്‍ വിവാഹം കഴിക്കേണ്ടിവരുമെന്ന് എഴുതി. മറ്റ് ചില ഉത്തരക്കടലാസുകളില്‍ തുന്നിക്കെട്ടിയ നിലയില്‍ പണം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത്തവണ സിസിടിവികൾ അടക്കമുള്ള കനത്ത സുരക്ഷയിലാണ് യുപിയിലെ പരീക്ഷാ മൂല്യ നിർണ്ണയം നടക്കുന്നത്. 

Watch Video:  'അറിയുമോ ഇതെന്ത് ചിഹ്നമാണെന്ന്?'; അപൂര്‍വ്വമായ സൈന്‍ ബോർഡ് വിശദീകരിക്കുന്ന ട്രാഫിക് പോലീസുകാരന്‍റെ വീഡിയോ വൈറൽ

vuukle one pixel image
click me!