ജോലി വിൽക്കാനുണ്ട് 90,000 രൂപ, സഹപ്രവർത്തകനെയും കിട്ടും 45,000 രൂപ മതി; ചൈനയിലെ പുതിയ ട്രെൻഡിങ്ങനെ

By Web Team  |  First Published Jul 6, 2024, 3:26 PM IST

ഒരാൾ വിൽക്കാൻ വച്ചത് തന്റെ ജോലിയാണ്. 90,000 രൂപയ്ക്കാണ് തന്റെ ജോലി ഇയാൾ വിൽക്കാൻ വച്ചിരിക്കുന്നത്. മാസം തനിക്ക് 30,000 രൂപ ശമ്പളം കിട്ടുമെന്നും വളരെ പെട്ടെന്ന് തന്നെ ആ തുക തിരിച്ച് പിടിക്കാമെന്നും യുവാവ് പറയുന്നു.


ജോലിയിൽ ഒരിക്കലെങ്കിലും മടുപ്പ് തോന്നാത്ത ആരും ഉണ്ടാവില്ല. അതുപോലെ തന്നെ ബോസിനോടും സഹപ്രവർത്തകരോടും ഒക്കെ ദേഷ്യം തോന്നാത്തവരും വളരെ കുറവായിരിക്കും. അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, സഹിക്കുക തന്നെ വഴി. എന്നാൽ, ചൈനയിലെ യുവാക്കൾ അല്പം വെറൈറ്റിയായിട്ടാണ് ചിന്തിക്കുന്നത്. അവർ ചെയ്യുന്നത് തങ്ങൾക്ക് ദേഷ്യമുള്ള സകലതും വിൽക്കാൻ ശ്രമിക്കുക എന്നതാണ്. 

കേൾക്കുമ്പോൾ തമാശ തോന്നുന്നുണ്ട് അല്ലേ? തങ്ങളുടെ സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി തമാശരൂപത്തിലാണ് യുവാക്കൾ ഇത് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ ജോലി, മാനേജർ, ബോസ്, സഹപ്രവർത്തകർ തുടങ്ങി സകലതും സകലരേയും ഇവർ വിൽക്കാൻ വയ്ക്കുകയാണത്രെ. ഉപയോഗിച്ച വസ്തുക്കൾ വിൽക്കുന്ന ​​(സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങൾ) അലിബാബയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സിയാൻയുവിലാണത്രെ ഇങ്ങനെ ജോലിയെയും സഹപ്രവർത്തകരെയും ഒക്കെ വിൽക്കാൻ വച്ചിരിക്കുന്നത്. 

Latest Videos

undefined

തൊഴിൽ സ്ഥലങ്ങളിലെ പല കാര്യങ്ങളും യുവാക്കളെ രൂക്ഷമായി ബാധിക്കുകയും അവരെ ആകപ്പാടെ വല്ലാത്ത സംഘർഷത്തിലാക്കുകയും ചെയ്യുകയാണത്രെ. അതിൽ നിന്നുള്ള രക്ഷയ്ക്ക് എന്നോണമാണ് പലരും തങ്ങളുടെ മാനേജരെയും ബോസിനെയും സഹപ്രവർത്തകരെയും എന്തിന് ജോലിയടക്കം വിൽക്കാൻ വച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. 

ഒരാൾ വിൽക്കാൻ വച്ചത് തന്റെ ജോലിയാണ്. 90,000 രൂപയ്ക്കാണ് തന്റെ ജോലി ഇയാൾ വിൽക്കാൻ വച്ചിരിക്കുന്നത്. മാസം തനിക്ക് 30,000 രൂപ ശമ്പളം കിട്ടുമെന്നും വളരെ പെട്ടെന്ന് തന്നെ ആ തുക തിരിച്ച് പിടിക്കാമെന്നും യുവാവ് പറയുന്നു. അതിനേക്കാൾ തമാശ ഒരാൾ വിൽക്കാൻ വച്ചത് തന്റെ സഹപ്രവർത്തകനെയാണ്. തനിക്ക് ഓഫീസിൽ ശല്ല്യക്കാരനായി മാറിയ തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഈ സഹപ്രവർത്തകനെ വിൽക്കാൻ വച്ചിരിക്കുന്നത് 45,000 രൂപയ്ക്കാണ്. 

click me!