'ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം'; ബിഗ്ഫൂട്ടിനെ കണ്ട് ഭയന്നോടുന്ന വീഡിയോ പുറത്ത് വിട്ട് യുഎസ് ഹൈക്കർ

By Web TeamFirst Published Oct 5, 2024, 12:20 PM IST
Highlights

യതി, സാസ്ക്വാച്ച്  എന്നും അറിയപ്പെടുന്ന ബിഗ്ഫൂട്ടുകളെ മഞ്ഞ് നിറഞ്ഞ പർവ്വത പ്രദേശങ്ങളിലാണ് ഇതുവരെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ഇവയെ യതി എന്ന് വിളിക്കുമ്പോള്‍ വടക്കേ അമേരിക്കയില്‍ ഇവയെ സാസ്ക്വാച്ച് എന്നും ബിഗ്ഫൂട്ട് എന്നും വിളിക്കുന്നു. 

ന്ത്യയിലെ ഹിമാലയത്തില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന 'യതി' എന്ന ഭീമാകാരനായ രൂപത്തിന് സമാനമായ ബിഗ്ഫൂട്ടിനെ അങ്ങ് അമേരിക്കയില്‍ നിന്നും കണ്ടെത്തിയെന്ന വെളിപ്പെടുത്തലുകള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും യുഎസിലെ സമൂഹ മാധ്യമമായ ടിക്ടോക്കില്‍വ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് 17 ലക്ഷം പേര്‍. ഒക്ലഹോമയിലെ ലോട്ടണിലെ വനത്തില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബിഗ്ഫൂട്ടിന്‍റെ അസ്ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. 

ഒരു മരത്തിൽ ചാരിയിരുന്ന് കൈയിലെ ഇലകള്‍ മണക്കുന്ന രൂപത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. മരത്തില്‍ ചാരിയിരിക്കുന്ന ബിഗ്ഫൂട്ട്, ഹൈക്കറുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് നോക്കുമ്പോള്‍ ഹൈക്കർ തന്‍റെ കാമറയുമായി ഓടുന്ന ദൃശ്യങ്ങളും വെറും ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ കാണാം. ഈ സമയമത്രയും ഹൈക്കറിന്‍റെ കിതപ്പിന്‍റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 'എന്‍റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം' എന്ന കുറിപ്പോടെയാണ് ഹൈക്കർ വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇത് മറ്റൊരു തട്ടിപ്പോ മറ്റെന്തിനെയെങ്കിലും തെറ്റായി  മനസിലാക്കിയതോ ആകാണെന്നാണ് ചിലര്‍ കുറിച്ചത്. അതേസമയം ലോട്ടണിലെ ബിഗ്ഫൂട്ട് ഹെഡ് എന്ന് കടയുടെ പരസ്യ പ്രചാരണത്തിന്‍റെ ഭാഗമാണെന്ന് ചിലര്‍ എഴുതി. 

Latest Videos

മാളിലെ ശുചിമുറിയില്‍ ഒളിക്കാമറ കണ്ടെത്തിയത് യുവതി, കാമറയില്‍ പ്രതിയുടെ മുഖവും; യുഎസില്‍ 18 -കാരന്‍ അറസ്റ്റിൽ

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി; കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരനായ ഓസ്ട്രിയൻ യുവാവ്

"ഞാൻ ഒരു എഫ്-കിംഗ് ബിഗ്ഫൂട്ടിനെ ക്യാമറയിൽ പകര്‍ത്തിയെന്ന് ഞാൻ ശരിക്കും കരുതുന്നു, എന്‍റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം, സമാന്തര വനത്തിൽ ഒരു ബിഗ്ഫൂട്ട് ക്യാമറയിൽ പകർത്തിയതായി ഞാൻ കരുതുന്നു. ഞാൻ കാട്ടിനുള്ളിലെ കാഴ്ചകൾ കാണുകയും ദിവസം ആസ്വദിക്കുകയും ചെയ്യുകയായിരുന്നു, അകലെ എന്തോ കണ്ടു. ഇത് എഴുതുമ്പോള്‍ ഞാൻ ഇപ്പോഴും വിറയ്ക്കുന്നു,' ഹൈക്കര്‍ വീഡിയോയ്ക്കൊപ്പം എഴുതിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാസ്ക്വാച്ച് എന്നും അറിയപ്പെടുന്ന ബിഗ്ഫൂട്ട്, വടക്കേ അമേരിക്കയിലെ വനങ്ങളില്‍ ജീവിക്കുന്ന ധാരാളം രോമമുള്ളതും മനുഷ്യനെപ്പോലെ കാണപ്പെടുന്നതുമായ ഒരു ജീവിയായാണ്. ഇതുമായി ബന്ധപ്പെട്ട് പൈരാണികവും പ്രാദേശികമായ നിരവധി കഥകളുണ്ട്. 24 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഭീമൻ കാൽപ്പാടുകളിൽ നിന്നാണ് ഈ ജീവിക്ക് ഈ പേര് ലഭിച്ചത്. അതേസമയം ഇപ്പോള്‍ വീഡിയോ പുറത്ത് വിട്ടത്. 

വീടൊഴിഞ്ഞില്ല, ഇന്ത്യന്‍ വംശജന്‍റെ വീട്ട് സാധനങ്ങൾ എടുത്ത് പുറത്തിട്ട് കനേഡിയനായ വീട്ടുടമ; വീഡിയോ വൈറൽ
 

click me!