ഇന്ത്യയില്‍ 86 ശതമാനം ജീവനക്കാരും ഏറെ സമ്മര്‍ദ്ദത്തിലെന്ന് ഗാലപ്പ് സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വർക്ക്‌പ്ലേസ് റിപ്പോർ

By Web Team  |  First Published Jun 13, 2024, 11:35 AM IST

ഇന്ത്യന്‍ ജീവനക്കാരില്‍ 86 ശതമാനം പേരും ജീവിതകാലം മുഴുവനും തങ്ങളുടെ പോരാട്ടം തുടരാന്‍ വിധിക്കപ്പെടുന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.  



ഗാലപ്പിന്‍റെ 2024 ലെ ഗാലപ്പ് സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വർക്ക്‌പ്ലേസ് റിപ്പോർട്ടില്‍ ഇന്ത്യയിലെ തൊഴിലാളികളില്‍ 14% -ത്തിന് മാത്രമേ വളര്‍ച്ചയൊള്ളൂവെന്ന റിപ്പോര്‍ട്ട്. ഇത് ആഗോള ശരാശരിയായ 34 ശതമാനത്തേക്കാള്‍ വലിയ തകര്‍ച്ച നേരിടുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. അതേസമയം ഇന്ത്യന്‍ ജീവനക്കാരില്‍ 86 ശതമാനം പേരും ജീവിതകാലം മുഴുവനും തങ്ങളുടെ പോരാട്ടം തുടരാന്‍ വിധിക്കപ്പെടുന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.  'ആഗോള തലത്തിൽ ജീവനക്കാരുടെ  മാനസികാരോഗ്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും നിലവിലെ അവസ്ഥ പരിശോധിക്കുന്നു' 2024 ഗാലപ്പ് സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ വർക്ക്പ്ലേസ് റിപ്പോർട്ട് പരിശോധിക്കുന്നു.  

ജോലിയില്‍ ഉയര്‍ച്ചയുണ്ടാകുക, അക്ഷീണമായി തുടരുക, ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞത്... എന്നിങ്ങനെ തൊഴിലാളികളുടെ തൊഴില്‍ക്ഷേമത്തെ മൂന്നായി തിരിച്ചാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ജോലിയില്‍ ഉയര്‍ച്ചയുള്ള വിഭാഗം ജീവനക്കാരില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ പോസറ്റീവായി വിലയിരുത്തപ്പെടുന്നു. ഇത് തൊഴിലാളികളില്‍ ഭാവിയെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വളര്‍ത്തുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തൊഴിലിടത്തിലെ പോരാട്ടം അക്ഷീണമായി തുടരുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യം അനിശ്ചിതത്വമോ നിഷേധാത്മകതയോ അനുഭവപ്പെടുന്നു. ഇവര്‍ക്കിടയില്‍ തൊഴില്‍പരമായ സമ്മര്‍ദ്ദവും സാമ്പത്തിക ആശങ്കകളും ശക്തമായി തുടരുന്നു. അതേസമയം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ തൊഴില്‍ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന തൊഴിലാളികളുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാട് പോലും നിഷേധാത്മകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തൊഴിലാളികള്‍ തങ്ങളുടെ ഭാവിയെ കുറിച്ച് നിഷേധാത്മക സമീപനം വച്ച് പുലര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Latest Videos

undefined

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബാരോസും ഹോഷിനോയും

ഇത് ഇന്ത്യയില്‍ മാത്രമുള്ള പ്രവണതയല്ലെന്നും മറിച്ച് ദക്ഷിണേഷ്യ മുഴുവനും സമാനമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേഷ്യയിൽ നിന്നുള്ള 15% ജീവനക്കാര്‍ മാത്രമാണ് സ്വയം അഭിവൃദ്ധി പ്രാപിക്കുന്നവരായി കണ്ടെത്തിയത്. ഇത് ആഗോള ശരാശരിയേക്കാള്‍ 19 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. സർവേ നടത്തിയ മേഖലയിലെ എല്ലാ രാജ്യങ്ങളിലും ഈ പ്രവണത ശക്തമാണ്. ഏറ്റവും കൂടുതല്‍ അഭിവൃദ്ധ പ്രാപിക്കുന്ന ജീവനക്കാരുള്ള രാജ്യം നേപ്പാളണ് (22%). രണ്ടാം സ്ഥാനത്ത് 14 ശതമാനത്തോടെ ഇന്ത്യ രണ്ടാം സ്ഥാനത്തും. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ഇന്ത്യക്കാരും പ്രതിദിനം ദേഷ്യം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദക്ഷിണേഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അതേസമയം ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മർദ്ദം അനുഭവപ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യം ശ്രീലങ്കയും (62%) അഫ്ഗാനിസ്ഥാ (58%) -നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ആസ്ഥാനമായ ഡാറ്റാ അപഗ്രഥന സ്ഥാപനമാണ് ഗാലപ്പ്. 

ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി 'ഓയോ' സൗകര്യവും ലഭ്യമാണ്; പക്ഷം ചേര്‍ന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ
 

click me!