എന്റമ്മോ ചാട്ടുളിപോലെയല്ലേ ആ പോയത്; ലോകത്ത് ഏറ്റവും വേഗതയിൽ പറന്ന പക്ഷിയിതാ, വേ​ഗമെത്രയെന്നറിയാമോ? 

By Web Team  |  First Published Jul 7, 2024, 3:38 PM IST

ഒരു അഭ്യാസിയെ പോലെയാണ് ഇവയുടെ വേട്ടയാടൽ. ഇരയുടെ പല മടങ്ങ് ഉയരത്തിലെത്തി ശരീരവും ചിറകുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് ചാട്ടുളി പോലെയാണ് ഇവ ഈ അടവ് ഇറക്കുന്നത്.


വ്യത്യസ്തങ്ങളായ ജീവികളാല്‍ സമ്പന്നമാണ് ജന്തുലോകം. രൂപത്തിലും ജീവിക്കുന്ന രീതികളിലും വ്യത്യസ്തരായ നിരവധി ജീവികൾ ഈ ലോകത്തുണ്ട്. ഇതിൽ ജന്തുക്കളുടെ സഞ്ചാര വേഗത കണക്കിലെടുക്കുകയാണെങ്കിൽ ഇഴഞ്ഞു നീങ്ങുന്നവർ മുതൽ അതിവേഗത്തിൽ സഞ്ചരിക്കുന്നവർ വരെയുണ്ട്. ഈ കൂട്ടത്തിൽ പക്ഷികളിലെ ഏറ്റവും വേഗക്കാരൻ ആരാണെന്ന് അറിയാമോ? പെരഗ്രിൻ ഫാൽക്കൺ എന്ന പക്ഷിയാണ് ഈ വേഗക്കാരൻ. 

വേട്ടയാടാനായാണ് ഈ പക്ഷികൾ വേഗപ്പറക്കൽ നടത്തുന്നത്. വേട്ടയാടുന്ന സമയത്ത് ഇവ മണിക്കൂറിൽ 389 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത്. എന്നാൽ, വേട്ടയാടാനുള്ള പറക്കലിലല്ലാതെ പെരഗ്രിൻ ഫാൽക്കണുകൾ സാധാരണ പറക്കലുകളിൽ ഈ വേഗം കൈവരിക്കാറില്ല. സാധാരണ പറക്കലുകളിൽ മണിക്കൂറിൽ 111.6 കിലോമീറ്റർ വേഗമൊക്കെയാണ് ഇവ കൈവരിക്കുന്ന ഉയർന്ന വേഗം.

Latest Videos

undefined

ഇത്രയും വേഗത ഇവ കൈവരിക്കുന്നത് വേട്ടയാടുന്നതിനു വേണ്ടിയാണ്. വേട്ടയാടാനായി ഹണ്ടിങ് സ്റ്റൂപ്പ് എന്ന അഭ്യാസം നടത്തുമ്പോഴാണ് ഈ വേഗം ഇവർ കൈവരിക്കുക. ഒരു അഭ്യാസിയെ പോലെയാണ് ഇവയുടെ വേട്ടയാടൽ. ഇരയുടെ പല മടങ്ങ് ഉയരത്തിലെത്തി ശരീരവും ചിറകുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് ചാട്ടുളി പോലെയാണ് ഇവ ഈ അടവ് ഇറക്കുന്നത്. ഭൂമിയിൽ നിൽക്കുന്ന ഇരയെയോ അല്ലെങ്കിൽ ആകാശത്തു തന്നെയുള്ള ഇരയെയോ റാഞ്ചിയെടുക്കാനായാണ് ഇവയുടെ ഈ മിന്നൽ പറക്കൽ. 

പെരഗ്രിൻ ഫാൽക്കണുകളിലെ തന്നെ ഫ്രൈറ്റ്ഫുൾ എന്ന പക്ഷിയാണ് ഈ മിന്നൽ പറക്കലിന്റെ കാര്യത്തിൽ മുന്നിൽ. യുഎസിലെ വാഷിങ്ടനിൽ  ഫ്രൈറ്റ്ഫുൾ പക്ഷി ഒരിക്കൽ മണിക്കൂറിൽ 389.46 കിലോമീറ്റർ എന്ന അതിവേഗം കൈവരിച്ചിരുന്നു.

tags
click me!