25 വർഷം മുമ്പ് ചോദിച്ച പണം നല്‍കാതിരുന്നതിനാണ് ഗിസ്‍ലൈന്‍റെ അച്ഛനെ കൊലയാളി വെടിവച്ച് കൊന്നത്, അന്ന് മുതല്‍ മകള്‍ പ്രതികാരത്തിനായി കാത്തിരുന്നു.
ബ്രസീലിലെ റൊറൈമയിലെ ബോവ വിസ്റ്റയിലെ താമസക്കാരിയും 35 വയസമുള്ള ഗിസ്‍ലൈൻ സിൽവ ഡി ഡ്യൂസ്, കഴിഞ്ഞ 25 വര്‍ഷമായി തന്‍റെ അച്ഛനെ കൊന്ന കൊലപാതകിയോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. ഒടുവില്‍, സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന ആ പ്രതികാരം ഗിസ്‍ലൈൻ നടപ്പാക്കി. ഗിസ്‍ലൈന്‍റെ പ്രതികാരം ഇന്ന് ബ്രസീലും അമേരിക്കന്‍ വന്‍കരയും കടന്ന് വൈറലായിരിക്കുകയാണ്.
ഗിസ്‍ലൈന് 9 വയസുള്ളപ്പോഴാണ് അച്ഛന്‍ കൊല്ലപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 1999 ഫെബ്രുവരി 20 ന് സൂപ്പർമാർക്കറ്റ് ഉടമയായ ഗിസ്‍ലൈന്‍റെ പിതാവ് ഗിറാൾഡോ ജോസ് വിസെന്‍റ് ഡി ഡ്യൂസ് ഒരു സുഹൃത്തിനൊപ്പം ഒരു പ്രാദേശിക ബാറിലെ നീന്തൽക്കുളത്തിൽ കളിച്ചുകൊണ്ടിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഡ്യൂസിന്‍റെ ജോലിക്കാരന്‍ കൂടിയായ കൊലപാതകി റെയ്മണ്ടോ ആൽവസ് ഗോമസ് അദ്ദേഹത്തോട് പണം കടം ചോദിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് കൊലനടത്തിയത്. പിന്നീട് അങ്ങോട്ട് രണ്ട് പതിറ്റാണ്ടോളം തന്‍റെ അച്ഛന്‍റെ കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് സ്വപ്നം കണ്ടാണ് ഗിസ്‍ലൈന്‍ വളര്‍ന്നത്. അതെ, തന്‍റെ പ്രതികാരം നിയമപരമായിരിക്കണം എന്ന നിര്‍ബന്ധം ഗിസ്‍ലൈന് ഉണ്ടായിരുന്നു. '
undefined
2013 -ൽ പോലീസ് ഗോമസിനെ അറസ്റ്റ് ചെയ്തു. കോടതി 12 വര്‍ഷം ശിക്ഷയും വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോയ ഗോമസ്, ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പക്ഷേ, 2016 ല്‍ അവസാന അപ്പീലും നിരസിക്കപ്പെട്ടു. പിന്നാലെ ഗോമസ് ഒളിവില്‍ പോയി. കേസിന്‍റെ ഒരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം നോക്കിയിരുന്ന ഗിസ്‍ലൈന്‍ 18 -ാം വയസില്‍ നിയമ വിദ്യാര്‍ത്ഥിയായി. പിന്നീട് പോലീസില്‍ ചേർന്നു. ഗിസ്‍ലൈന്‍ പോലീസ് സേനയിലെ ജനറൽ ഹോമിസൈഡ് ഡിവിഷനിലാണ് ചേര്‍ന്നത്. പിന്നീട് ഗോമസിന്‍റെ പിന്നാലെയായിരുന്നു അവര്‍. ഒടുവില്‍ കഴിഞ്ഞ സെപ്തംബര്‍ 25 ന് ബോവ വിസ്റ്റയ്ക്കടുത്തുള്ള നോവ സിഡേഡ് മേഖലയിലെ ഒരു ഫാമിൽ ഒളിച്ച് ജീവിക്കുകയായിരുന്ന അറുപതുകാരനായ ഗോമസിനെ ഗിസ്‍ലൈന്‍ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറിക്ക് മാസ വാടക വെറും 15 രൂപ; വൈറലായി ഒരു കുറിപ്പ്
'എന്‍റെ അച്ഛന്‍റെ മരണത്തിന് ഉത്തരവാദിയായ മനുഷ്യൻ ഒടുവിൽ വിലങ്ങ് അണിഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ, എനിക്ക് കണ്ണുനീർ തടയാൻ കഴിഞ്ഞില്ല, അത് വികാരങ്ങളുടെ വിസ്ഫോടനമായിരുന്നു,' ഗിസ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2024 സെപ്റ്റംബർ 26 ന് ആൽവസ് ഗോമസിന്‍റെ ശിക്ഷ കോടതി ശരിവച്ചു. പിന്നാലെ കൊലയാളിയെ 12 വർഷത്തേക്ക് ജയിലില്‍ അടച്ചു. അച്ഛന്‍റെ കൊലപാതകിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായി രണ്ട് പതിറ്റാണ്ട് കാത്തിരുന്ന ഗിസ്‍ലൈന്‍ ഇന്ന് ബ്രസീലിലെ ഹീറോയാണ്.
5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും