ഒട്ടും മനസ്സാക്ഷിയില്ലാതെ ജീവനക്കാരന്റെ അവധി നിഷേധിച്ചതിന് നിരവധിപ്പേര്‍ ടിക്‌നറെ വിമർശിച്ചു. ഒരാളുടെ ജീവിതത്തിൽ ഏറ്റവും നിർണായകമായ സമയങ്ങളിൽ തന്നെ ഇത്തരത്തിൽ മനുഷ്യത്വരഹിതമായി പെരുമാറുന്നത് അംഗീകരിക്കാൻ ആകില്ല എന്നായിരുന്നു പലരും കുറിച്ചത്.
വിവാഹിതനാകാൻ ഒരുങ്ങുന്ന ജീവനക്കാരൻ സമർപ്പിച്ച രണ്ടു ദിവസത്തെ ലീവ് അഭ്യർത്ഥന നിരസിച്ച ബ്രിട്ടീഷ് കമ്പനി സിഇഒയ്ക്ക് വ്യാപക വിമർശനം. മാർക്കറ്റിംഗ് സ്ഥാപനമായ സ്കെയിൽ സിസ്റ്റംസിൻ്റെ സിഇഒ ലോറൻ ടിക്‌നർ ആണ് ലീവ് അഭ്യർത്ഥന നിരസിച്ചുകൊണ്ടുള്ള കർശന നിലപാടിനെ തുടർന്ന് ഓൺലൈനിൽ വിവാദം സൃഷ്ടിച്ചത്.
ലോറൻ ടിക്‌നർ തന്നെയാണ് തന്റെ നടപടിയെക്കുറിച്ച് ത്രെഡ്‌സിൽ പങ്കുവെച്ചത്. പകരക്കാരനെ പരിശീലിപ്പിക്കാത്തതിനാൽ രണ്ടുദിവസത്തെ അവധിക്ക് അപേക്ഷിച്ച ജീവനക്കാരന് താൻ അവധി നൽകിയില്ല എന്നാണ് ഇവർ പോസ്റ്റ് ചെയ്തത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് തൻറെ കമ്പനിക്ക് ഒരു നയം ഉണ്ടെന്നും ഇത് ചിലപ്പോൾ കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരിക്കാം എന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു.
undefined
മുൻപ് രണ്ടാഴ്ച കാലത്തോളം ഇതേ ജീവനക്കാരൻ അവധിയെടുത്തിരുന്നെന്നും എന്നാൽ അന്ന് പകരക്കാരനെ വേണ്ടവിധത്തിൽ പരിശീലിപ്പിച്ചില്ല എന്നുമാണ് അവധി നിഷേധിച്ചതിന് പിന്നിലെ കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.
വളരെ വേഗത്തിലാണ് ഇവരുടെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. 2.9 ദശലക്ഷത്തിലധികം ആളുകൾ പോസ്റ്റ് കാണുകയും നിരവധി പേർ തങ്ങളുടെ പ്രതികരണം അറിയിക്കുകയും ചെയ്തു. ഒട്ടും മനസ്സാക്ഷിയില്ലാതെ ജീവനക്കാരന്റെ അവധി നിഷേധിച്ചതിന് നിരവധിപ്പേര്‍ ടിക്‌നറെ വിമർശിച്ചു. ഒരാളുടെ ജീവിതത്തിൽ ഏറ്റവും നിർണായകമായ സമയങ്ങളിൽ തന്നെ ഇത്തരത്തിൽ മനുഷ്യത്വരഹിതമായി പെരുമാറുന്നത് അംഗീകരിക്കാൻ ആകില്ല എന്നായിരുന്നു പലരും കുറിച്ചത്.
ഇത്രമാത്രം സാങ്കേതികമായി പെരുമാറുന്ന ഒരു വ്യക്തിയുടെ കൂടെ എങ്ങനെ ആളുകൾ ജോലി ചെയ്യുമെന്നും നിരവധി പേർ സംശയം പ്രകടിപ്പിച്ചു. പകരക്കാരനെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം എങ്ങനെ ജീവനക്കാരന്റേതാകുമെന്നും നിരവധി പേർ ചോദിച്ചു. കൂടാതെ രണ്ടുദിവസത്തേക്ക് ഒരു ജീവനക്കാരനില്ലാതെ മുന്നോട്ടുപോകാൻ സാധിക്കാത്ത പ്രോജക്ടുകളാണ് നിങ്ങളുടെ സ്ഥാപനം ചെയ്യുന്നതെങ്കിൽ അതിൽപരം പരാജയം വേറെ ഇല്ലെന്നും ആളുകൾ അഭിപ്രായ പ്രകടനം നടത്തി.
രക്തബന്ധത്തിനുമപ്പുറം ഈ സ്നേഹബന്ധം, രോഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി മാറിയ പൊലീസുകാരൻ