'അനുയോജ്യമായ പ്രായ'ത്തിൽ കുട്ടിയും കുടുംബവും വേണം; സർവേയുമായി ചൈന

By Web Team  |  First Published Oct 19, 2024, 12:36 PM IST

രാജ്യത്ത് ജനന നിരക്ക് കുറയുന്നത് ചൈനയെ വല്ലാതെ ആശങ്കപ്പെടുന്നതായിട്ടുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വരുന്നുണ്ട്. 2023 -ൽ ചൈനയിൽ തുടർച്ചയായ രണ്ടാം വർഷവും ജനനനനിരക്കില്‍ കുറവ് അനുഭവപ്പെട്ടിരുന്നു.


ഇന്ന് പല രാജ്യങ്ങളിലും യുവാക്കൾ വിവാഹിതരാവാനോ, കുട്ടികളെ വളർത്താനോ ഒന്നും താല്പര്യം കാണിക്കുന്നില്ല. അതിന് പല കാരണങ്ങളും ഉണ്ട്.  സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങൾ തന്നെയാണ് മുന്നിൽ. കുട്ടികളെ വളർത്തുന്നതിനോ കുടുംബമായി ജീവിക്കുന്നതിനോ ഉള്ള സാഹചര്യം പലർക്കും ഇല്ല. ഇതോടെ, പല രാജ്യങ്ങളിലും ജനന നിരക്ക് കുറഞ്ഞു തുടങ്ങി. 

ചൈനയാണ് അതിൽ പ്രധാനം. തുടർച്ചയായ രണ്ടാം വർഷമാണ് ജനനനിരക്ക് ഇവിടെ താഴുന്നത്. അതോടെ ജനന നിരക്ക് വർധിപ്പിക്കുന്നതിനായി സർവേകളും പദ്ധതികളും ഒക്കെ മുന്നോട്ട് വയ്ക്കുകയാണ് രാജ്യം. ഇപ്പോഴിതാ പുതിയ ഒരു സർവേയ്ക്ക് തുടക്കം കുറിച്ചിരിക്കയാണ് ചൈന. 

Latest Videos

undefined

​ഗർഭം ധരിക്കുക, കുട്ടികളുണ്ടാവുന്നതിനോടുമുള്ള ഭയം എന്നതിനോടുള്ള ജനങ്ങളുടെ മനോഭാവം അറിയുന്നതിന് വേണ്ടിയാണ് സർവേ സംഘടിപ്പിക്കുന്നത്. 150 കൗണ്ടികളിലും 1,500 കമ്മ്യൂണിറ്റികളിലുമായി 30,000 വ്യക്തികളെ ഉൾപ്പെടുത്തിയുള്ള സർവേ നിലവിൽ ആരംഭിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് ജനന നിരക്ക് കുറയുന്നത് ചൈനയെ വല്ലാതെ ആശങ്കപ്പെടുന്നതായിട്ടുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വരുന്നുണ്ട്. 2023 -ൽ ചൈനയിൽ തുടർച്ചയായ രണ്ടാം വർഷവും ജനനനനിരക്കില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് യുവദമ്പതികളെ കുടുംബം തുടങ്ങാനും കുട്ടികളെ വളർത്താനും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു. 

കുട്ടികളെ ചുറ്റിപ്പറ്റി ആളുകളിൽ ഉണ്ടാവുന്ന വിമുഖതയും ഭയവും അന്വേഷിക്കാനും ജനന നിരക്ക് കൂട്ടുന്നതിനായി പിന്തുണയും പ്രോത്സാഹനവും നൽകാനുമാണ് സർവേ ലക്ഷ്യമിടുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

സപ്തംബറിൽ, ചൈനയിലെ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥർ 'അനുയോജ്യമായ പ്രായത്തിൽ' വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. കൂടാതെ, വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ച് പൊസിറ്റീവായി ചിന്തിക്കുന്നതിലേക്ക് യുവാക്കളെ എത്തിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു.  

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ, പെരുമാറാൻ അറിയാത്തവരെന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

click me!