ഗ്ലാസ് തകർത്ത് അകത്ത് കയറി ഇന്റീരിയർ നശിപ്പിച്ച ശേഷം കാറിനുള്ളിൽ വിശ്രമിച്ച് 'അക്രമി'

By Web Team  |  First Published Jun 14, 2024, 2:37 PM IST

കാർ തകർത്ത് അകത്ത് കടന്നു കയറിയ കള്ളനെ കണ്ടെത്തിയെങ്കിലും കൊണ്ടുപോകാൻ പൊലീസിന്റെ മാത്രമല്ല വനം വകുപ്പിന്റെ കൂടെ സഹായം തേടേണ്ടി വന്നു ഈ യുവതിക്ക്


ഒന്റാരിയോ: കാർ തകർത്ത് മോഷണം നടത്തുന്ന സംഭവങ്ങൾ പലരും നേരിട്ടിട്ടുള്ള അനുഭവിച്ചിട്ടുള്ള കാര്യങ്ങളാവാം. എന്നാൽ വളരെ വിചിത്രമായ രീതിയിലുള്ള മോഷണ ശ്രമത്തിനാണ് ഒന്റാരിയോയിലെ  ഒരു കാർ ഉടമ സാക്ഷിയായത്. കാർ തകർത്ത് അകത്ത് കടന്നു കയറിയ കള്ളനെ കണ്ടെത്തിയെങ്കിലും കൊണ്ടുപോകാൻ പൊലീസിന്റെ മാത്രമല്ല വനം വകുപ്പിന്റെ കൂടെ സഹായം തേടേണ്ടി വന്നു ഈ യുവതിക്കെന്ന് മാത്രം. ജൂൺ 11 രാത്രിയാണ് സംഭവം.

വടക്കൻ ഒന്റാരിയോയിലാണ് സംഭവം. യുവതിയുടെ ഹോണ്ട സിവിക് കാർ തകർത്ത് അകത്ത് കയറിയത് ഒരു കരടിയാണ്. കാറിന്റെ അകമെല്ലാം കടിച്ച് കീറി നശിപ്പിച്ച ശേഷം കാറിനുള്ളിൽ തന്നെ കിടന്ന് വിശ്രമിക്കുന്ന നിലയിലാണ് യുവതി കരടിയെ കണ്ടെത്തിയത്. ക്യുബെക് അതിർത്തിയോട് ചേർന്നുള്ള കൈല സീവാഡ് ഓഫ് ലാർഡർ  തടാകത്തിന് സമീപത്ത് വച്ചാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി ഇവിടെയാണ് യുവതി താമസിക്കുന്നത്. കഴിഞ്ഞ വർഷവും മേഖലയിൽ കാറുകൾക്ക് നേരെ കരടിയുടെ ആക്രമണം ഉണ്ടായിരുന്നു. അന്ന് കരടിയെ പിടികൂടി മറ്റൊരിടത്ത് വിട്ടിരുന്നു. തിരിച്ചെത്തിയ കരടിയാണ് കാർ തകർത്തതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 

Latest Videos

undefined

നാല് വയസ് പ്രായമുള്ള കരടിയാണ് കാറിന്റെ ഡോർ തകർത്ത് അകത്ത് കയറിയത്. ഇതിന് പിന്നാലോ കാറിനുള്ളിലെ സീറ്റ് അടക്കമുളളവ നശിപ്പിച്ച ശേഷം കരടി കാറിനുള്ളിൽ തന്നെ കിടന്ന് വിശ്രമിക്കുകയായിരുന്നു. മുന്നിലെ സീറ്റിൽ തന്നെ കരടി കിടക്കുന്നത് കണ്ടതോടെ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയ കരടിയെ കാറിൽ നിന്ന് നീക്കുകയായിരുന്നു. മുൻ സീറ്റിലെ ഫോം കരടി പൂർണമായി കടിച്ച് നശിപ്പിച്ച നിലയിലാണുള്ളത്. എന്നാൽ ഇൻഷുറൻസ് അധികൃതർ കാർ നശിപ്പിച്ചത് കരടിയാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് യുവതി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!