ഈ വാടക പ്രതിസന്ധിയുടെ ഏറ്റവും ഭീകരമായ അവസ്ഥ ചിത്രീകരിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളായിരുന്നു.
കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും എന്തിന് ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെല്ലാം വീട്ട് വാടക കുത്തനെ കൂടിക്കഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, അടുത്തകാലത്തായി ലോകമെങ്ങും വീട്ടു വാടക ഏറ്റവും ഉയരത്തിലാണ്. ഈ വാടക പ്രതിസന്ധിയുടെ ഏറ്റവും ഭീകരമായ അവസ്ഥ ചിത്രീകരിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളായിരുന്നു. സിഡ്നിയിലെ ഒരു വീട്ടുടമസ്ഥന്‍ തന്‍റെ ബാൽക്കണി പ്രതിമാസം 969 ഡോളറിന്, ഏതാണ്ട് 80,000 ഇന്ത്യന്‍ രൂപയ്ക്ക് വാടകയ്ക്ക് നല്‍കുന്നു എന്ന പരസ്യമായിരുന്നു അത്.
കണ്ണാടി വച്ച് അടച്ച ഒരു ബാല്‍ക്കണിയുടെ ചിത്രം എക്സില്‍ പങ്കുവച്ച് കൊണ്ട് ദീ അമേരിക്കന്‍ 76 എന്ന ഉപഭോക്താവ് ഇങ്ങനെ എഴുതി, 'ഓസ്ട്രേലിയയിലെ സിഡ്നിയിൽ, ഒരു ഭൂവുടമസ്ഥന്‍ ഒരു വ്യക്തിക്ക് പ്രതിമാസം 969 ഡോളറിന് ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ ഒരു ബാൽക്കണി വാടകയ്ക്ക് നല്‍കുന്നതായി അറിയിച്ചു. മുറി ഉടനടി താമസിക്കാൻ തയ്യാറാണെന്നും ഓരോ ആഴ്ചയുമുള്ള ഫീസിൽ എല്ലാ ബില്ലുകളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു. രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്‍റിനോട് ചേർന്നാണ് ബാൽക്കണിയുള്ളത്. യൂട്ടിലിറ്റികൾ ഒഴികെ ആഴ്ചയിൽ 1,300 ഡോളറിന് പ്രത്യേകം വാടകയ്ക്കെടുക്കാം. നിങ്ങൾ ഇതിന് പണം നൽകുമോ? ' അദ്ദേഹം എഴുതി.
undefined
ഉമ്മ കൊടുക്കുവാണേല്‍ ഇങ്ങനെ കൊടുക്കണം; കടുവയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍
In Sydney, Australia, a landlord posted an enclosed balcony for rent on Facebook Marketplace for $969 a month for one person.
The landlord stated that the room is ready for immediate occupancy, and that the weekly fee includes all bills.
The balcony is adjacent to a… pic.twitter.com/89UgcIlzc4
സിഡ്നിയിലെ ഹെയ്മാർക്കറ്റ് പ്രദേശത്തെ 'സൂര്യപ്രകാശമുള്ള മുറി' എന്ന് സമൂഹ മാധ്യമങ്ങളില്‍ പിന്നീട് വിശേഷിപ്പിക്കപ്പെട്ട ബാല്‍ക്കണിയുടെ ചിത്രവും കുറിപ്പും എക്സിൽ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാനെത്തിയത്. ഒരൊറ്റ കിടക്ക, കണ്ണാടി, പരവതാനി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ഒരു കോംപാക്റ്റ് ഏരിയയുടെ ചിത്രമായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. സിഡ്നിയില്‍ വാടക വീടുകള്‍ക്ക് ഉയര്‍ന്ന തുകയാണ് ഈടാക്കുന്നത്. 2024 ജൂണിൽ സിഡ്നിയുടെ വാടക വില ഏറ്റവും ഉയര്‍ന്ന റെക്കോർഡിൽ, 750 ഡോളറിൽ (ഏകദേശം 40,000 രൂപ) എത്തിയതായി ഡൊമെയ്നിൽ നിന്നുളള കണക്കുകള്‍ പറയുന്നു. അടുത്ത കാലത്തായി സിഡ്നിയിലെ പല പ്രദേശത്തും 31 ശതമാനം മുതല്‍ ഏതാണ്ട് 40 ശതമാനത്തിനടുത്താണ് വീട്ടുവാടക കൂടിയത്.
ഇംഗ്ലീഷ് അക്ഷരമാലയിലെ 27 -ാമത്തെ അക്ഷരത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?