56,500 കാമറകള്‍; സുരക്ഷിതം, എങ്കിലും നഗരം മുഴുവനും കാമറയ്ക്ക് കീഴലാക്കാന്‍ ഹോങ്കോംഗ്

By Web Team  |  First Published Oct 6, 2024, 3:01 PM IST


ഹോങ്കോങ്ങിൽ 55,000 പൊതു സിസിടിവി ക്യാമറകളുണ്ട്, ഈ വർഷം 2,000 എണ്ണം കൂടി നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന്  സുരക്ഷാ മേധാവി ക്രിസ് ടാങ് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. 



ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലെ സ്ഥിരം സ്ഥാനക്കാരായ ഹോങ്കോങ്ങ് നഗരം സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് ഭാഗമായി നഗരം മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഹോങ്കോംഗിലെ പോലീസ് സേന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സിസിടിവി ക്യാമറകളുടെ സഹായത്തോടെ നഗരത്തെ മുഴുവൻ തങ്ങളുടെ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ നഗരത്തിലെ ജനങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിതെന്ന വിമർശനം വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു. 

ഹോങ്കോങ്ങിൽ 55,000 പൊതു സിസിടിവി ക്യാമറകളുണ്ട്, ഈ വർഷം 2,000 എണ്ണം കൂടി നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന്  സുരക്ഷാ മേധാവി ക്രിസ് ടാങ് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.  ഈ ക്യാമറകളിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും സംശയാസ്പദമായവരെ തിരിച്ചറിയാൻ സഹായിക്കുന്ന എ ഐ ഉപകരണങ്ങളും സജ്ജീകരിക്കുന്ന കാര്യവും പോലീസ്  പരിഗണനയിലുണ്ട്. ഹോങ്കോങ്ങിൽ ഇതിനകം 54,500-ലധികം പൊതു സിസിടിവി ക്യാമറകളുണ്ട്, 1,000 ആളുകൾക്ക് ഏഴ് ക്യാമറകൾ എന്നതിന് തുല്യമാണത്. 1,000 ആളുകൾക്ക് ശരാശരി 440 ക്യാമറകൾ ഉള്ള ചൈനയുടെ നഗര കേന്ദ്രങ്ങളെക്കാൾ  പിന്നിലാണെങ്കിലും, ന്യൂയോർക്ക് പോലുള്ള പ്രധാന നഗരങ്ങൾക്ക് സമാനമാണിത്.

Latest Videos

undefined

ആറ് മാസത്തെ വാടക മുൻകൂർ നൻകിയിട്ടും വീട് ഒഴിപ്പിച്ചു; വിദ്യാർത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

യുകെ പോലുള്ള രാജ്യങ്ങൾ മുഖം തിരിച്ചറയുന്ന കാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് സുരക്ഷാ മേധാവി ക്രിസ് ടാങ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് സ്വകാര്യതയെക്കുറിച്ച് കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.  ഇത്തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് കൃത്യമായ മാർഗ്ഗനിർദേശങ്ങൾ രൂപകൽപ്പന ചെയ്യണമെന്നും അവയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതോടൊപ്പം തന്നെ ജനങ്ങൾക്കുണ്ടായേക്കാവുന്ന അസൗകര്യങ്ങളെ കുറിച്ച് കൂടി പഠിക്കണമെന്നുമുള്ള ആവശ്യങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന്‍റെ മറവിൽ രാഷ്ട്രീയ അടിച്ചമർത്തലിന് പുതിയ കാമറകൾ കാരണമായേക്കാം എന്നും എസ്ഒഎഎസ് ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്റ്റീവ് സാങ് മുന്നറിയിപ്പ് നൽകി.

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ
 

click me!