രാവിലെ ആറുമണിയുടെ ഷിഫ്റ്റിന് കയറാൻ പുലർച്ചെ 1.30 ന് മേലുദ്യോഗസ്ഥന്‍റെ നിർദ്ദേശം; 'ടോക്സിക്' എന്ന് സോഷ്യൽ മീഡിയ

By Web Team  |  First Published Aug 22, 2024, 2:32 PM IST

തലേരാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയ തന്നെ വീണ്ടും പുലർച്ചെ 1.30ന് വിളിച്ച് രാവിലെ ആറുമണിക്ക് ജോലിക്ക് കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിനീത് സമൂഹ മാധ്യമത്തിലെഴുതിയത്. 



ഗാഢനിദ്രയിൽ നിന്നും തന്നെ വിളിച്ചുണർത്തി അഞ്ച് മണിക്കൂറിനുള്ളിൽ ജോലിക്ക് കയറണമെന്ന് മേലുദ്യോഗസ്ഥൻ നിർദ്ദേശിച്ചുവെന്ന യുവാവിന്‍റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചർച്ച ചെയ്യാവുന്നു. ജൂനിയർ എൻജിനീയറായ യുവാവാണ് തന്‍റെ മേലുദ്യോഗസ്ഥൻ രാവിലെ ആറുമണിക്ക് ജോലിക്ക് കയറാൻ തന്നോട് പുലർച്ചെ 1.30 -ന് ഫോൺ വിളിച്ച് ആവശ്യപ്പെട്ടതായി സമൂഹ മാധ്യമത്തില്‍ എഴുതിയത്. മേലുദ്യോഗസ്ഥന്‍റെ പ്രവർത്തിയെ 'ടോക്സിക്' എന്ന് വിളിച്ച്  സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. 

വിനിത് പാട്ടീൽ എന്ന ജൂനിയർ എൻജിനീയറാണ് തന്‍റെ ജോലി സമ്മർദ്ദത്തെ കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തലേരാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയ തന്നെ വീണ്ടും പുലർച്ചെ 1.30ന് വിളിച്ച് രാവിലെ ആറുമണിക്ക് ജോലിക്ക് കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിനീത് സമൂഹ മാധ്യമത്തിലെഴുതിയത്. ഷെഡ്യൂൾ പ്രകാരം താൻ ജോലിക്ക് കയറിയേണ്ടി ഇരുന്നതിനേക്കാൾ ഒന്നര മണിക്കൂർ നേരത്തെ തന്നോട് റിപ്പോർട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇദ്ദേഹം എഴുതി. 

Latest Videos

undefined

ഇന്‍റേൺഷിപ്പിന് 15,000 രൂപ വാഗ്ദാനം ചെയ്ത കമ്പനി വ്യാജമെന്ന യുവതിയുടെ വീഡിയോ വൈറല്‍

ക്ഷീണിതനായി കിടന്നുറങ്ങുക ആയിരുന്നതിനാല്‍ ഫോൺ ബെല്ലടിക്കുന്നത് കേട്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് ആ കോള് എടുക്കാൻ കഴിഞ്ഞില്ലെന്നും വിനീത് എഴുതി. പിന്നീട് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ ഫോണിൽ മെസ്സേജ് കിടക്കുന്നത് കണ്ടാണ് താൻ കാര്യങ്ങൾ അറിഞ്ഞതെന്നും ഇയാൾ കൂട്ടിചേർത്തു. ഫോൺ എടുക്കാതിരുന്നത് തന്‍റെ ജോലിയെ ബാധിക്കുമോ എന്ന ഭയം തനിക്കുണ്ടെന്നും വിനീത് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.കുറിപ്പ് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഇതിന് പിന്നാലെ നിരവധി പേരാണ് വിനീതിന് പിന്തുണ അറിയിച്ച് കൊണ്ട് അഭിപ്രായ പ്രകടനം നടത്തിയത്.  'വിഷലിപ്തമായ തൊഴിൽ സംസ്കാരം' എന്നായിരുന്നു ചിലർ പോസ്റ്റിന് താഴെ കുറിച്ചത്. അതേസമയം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്നും മേൽ ഉദ്യോഗസ്ഥനെ കണ്ട് കാര്യങ്ങൾ പറയാനും ചിലർ നിർദ്ദേശിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ തന്‍റെ കുറിപ്പ് വൈറലായതിന് പിന്നാലെ യുവാവ് തന്‍റെ കുറിപ്പ് പിന്‍വലിച്ചു. 

ബെംഗളൂരുവിലെ വീട്ടുടമ അഞ്ച് വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും; ഒറ്റ കുറിപ്പിൽ സോഷ്യൽ മീഡിയ താരം
 

click me!