ഭർത്താവ് കുളിക്കില്ല, നാറ്റം സഹിക്കാൻ വയ്യ, വിവാഹം കഴിഞ്ഞ് വെറും 40 ദിവസം, വിവാഹമോചനമാവശ്യപ്പെട്ട് യുവതി

By Web Team  |  First Published Sep 16, 2024, 7:10 PM IST

യുവാവ് പറയുന്നത്, താൻ ​ഗം​ഗാജലം ഉപയോ​ഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ട്, അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നാണ്.


ഭർത്താവ് ദിവസവും കുളിക്കുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. സംഭവം നടന്നത് യുപിയിൽ. ഭർത്താവ് മാസത്തിൽ രണ്ടുതവണ കുളിച്ചാലായി എന്നാണ് യുവതി പറയുന്നത്. പതിവായി കുളിക്കാത്തതിനാൽ, അയാൾക്ക് അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട് എന്നും അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നുമാണ് ഭാര്യയുടെ പരാതി.

ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം രാജേഷ് എന്ന യുവാവ് പറയുന്നത്, താൻ ​ഗം​ഗാജലം ഉപയോ​ഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ട്, അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നാണ്. ആഴ്ചയിൽ ഒരിക്കൽ താൻ ​ഗം​ഗാജലം ശരീരത്തിൽ തളിക്കും അങ്ങനെ താൻ ശുദ്ധിയായും വൃത്തിയായും ഇരിക്കും. അതിനാൽ കുളിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് യുവാവ് പറയുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 40 ദിവസമേ ആയിട്ടുള്ളൂ. അതിനിടയിലാണെങ്കിൽ യുവാവ് ആകെ കുളിച്ചത് ആറേ ആറ് തവണയാണത്രെ. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് അധികം ദിവസങ്ങൾ കഴിയും മുമ്പ് തന്നെ യുവതി വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുന്നത്. 

Latest Videos

യുവതി ഭർത്താവിന്റെ ഈ വൃത്തിയില്ലായ്മ കാരണം നേരത്തെ തന്നെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീടാണ് കേസ് കൊടുത്തത്. സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. പിന്നീട്, ഇരുവരേയും കൗൺസിലിം​ഗിന് വിളിപ്പിച്ചു. അവിടെ വച്ച് യുവാവ് ദിവസവും ഇനി കുളിച്ചോളാം എന്ന് യുവതിക്ക് വാക്ക് കൊടുത്തിരുന്നു. എന്നാൽ, യുവതി അപ്പോൾ യുവാവിന്റെ കൂടെ തിരികെ പോകാൻ തയ്യാറായില്ല. താൻ പിരിയാൻ തന്നെയാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് യുവതി പറയുന്നത്.

വീണ്ടും സപ്തംബർ 22 -ന് യുവതിയേയും യുവാവിനേയും കൗൺസിലിം​ഗിന് വിളിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!