പേരക്കുട്ടിയെ ഓടിച്ച നായയെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി മുത്തശ്ശൻ; സംഭവം ചൈനയില്‍

By Web Team  |  First Published Sep 16, 2024, 2:47 PM IST


വീഡിയോയിൽ യുവതി നിങ്ങൾ എന്‍റെ നായയെ കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ മുത്തശ്ശനെ കുറ്റപ്പെടുത്തുന്നത് കാണാം. എന്നാൽ, കാഴ്ചക്കാരായി അവിടെ ഉണ്ടായിരുന്നവർ നിങ്ങള്‍ നായയെ നിയന്ത്രിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതിയോട് പറയുന്നു. 



പേരക്കുട്ടിയെ ഓടിച്ച നായയെ മുത്തശ്ശൻ നിലത്തെറിഞ്ഞു കൊന്നത് ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയര്‍ത്തി വിട്ടത്. ചൈനയിലെ സെജിയാങ് റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നതെന്ന് സെപ്തംബർ 4 ലെ ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. നായയെ നടത്താനായി ഉടമയായ യുവതി പുറത്തിറങ്ങിയപ്പോഴാണ് സമീപത്ത് കളിക്കുകയായിരുന്നു കുട്ടികളിൽ ഒരാളെ നായ ഓടിച്ചത്. 

 യുവതിക്ക് നായുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെ നായ കുട്ടിയെ ഏറെ ദൂരം ഓടിച്ചു.  ഈ സമയം അവിടെയുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശൻ നായയുടെ പിന്നാലെ ഓടുകയും ഒടുവില്‍ അതിനെ പിടികൂടി ദൂരെയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. ശക്തമായ ഏറില്‍ നായ കല്ലില്‍ ഇടിച്ച് വീഴുകയും പിന്നാലെ ചത്തുപോയി. ചത്ത നായയുടെ അരികിലിരുന്ന് ഉടമയായ യുവതി കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വലിയ ചർച്ചയാണ് ഇപ്പോള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

Latest Videos

undefined

ആഴ്ചയില്‍ ഏഴ് ജോലികള്‍; 21 കാരിയായ ബ്രിട്ടീഷ് യുവതിയുടെ പ്രതിമാസ വരുമാനം 2 ലക്ഷം രൂപ

വീഡിയോയിൽ യുവതി നിങ്ങൾ എന്‍റെ നായയെ കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ മുത്തശ്ശനെ കുറ്റപ്പെടുത്തുന്നത് കാണാം. എന്നാൽ, കാഴ്ചക്കാരായി അവിടെ ഉണ്ടായിരുന്നവർ നിങ്ങള്‍ നായയെ നിയന്ത്രിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതിയോട് പറയുന്നു. ചിലര്‍ കുട്ടികളുള്ള സ്ഥലത്ത് നായ ആശ്രദ്ധമായി കൊണ്ടുവന്നതിന് യുവതി രൂക്ഷമായി വിമര്‍ശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ, തന്‍റെ നായ കുട്ടി ഓടിച്ചത് മാത്രമേ ഉള്ളൂവെന്നും അത് കുട്ടിയെ കടിച്ചില്ലെന്നുമാണ് യുവതിയുടെ ന്യായം. 

'സ്നേക്ക് പാര്‍ട്ടി'; പടുകൂറ്റന്‍ പെരുമ്പാമ്പുകള്‍ക്ക് നടുവിലൊരു പിറന്നാള്‍ ആഘോഷം, വീഡിയോ വൈറല്‍

എന്നാല്‍, നായ കുട്ടിയെ ഓടിച്ചപ്പോള്‍ യുവതി അത് കണ്ട് ആസ്വദിക്കുകയും തന്‍റെ നായ കുട്ടിയുമായി കളിക്കുകയാണെന്ന് പറഞ്ഞെന്നും സംഭവത്തിന്‍റെ ദൃക്സാക്ഷികള്‍ പറഞ്ഞതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തന്‍റെ നായയെ കൊലപ്പെടുത്തിയ ആള്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് സെജിയാങ് പോലീസ് അറിയിച്ചു. നായകളെ പൊതുസ്ഥലത്ത് ഇറക്കുമ്പോൾ കോളറും ലെഷും ഉപയോഗിക്കണമെന്ന് ചൈനീസ് നിയമം വ്യക്തമാക്കുന്നു. എന്നാല്‍ യുവതി ഇത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'എല്ലാം റെക്കോർഡ് ആണ്'; സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ഹൈദ്രാബാദ് പോലീസ്

click me!