പുതിയ കണ്ടെത്തലോടെ യൂറോപ്പിന്‍റെ ചരിത്രം വീണ്ടും ആയിരക്കണക്കിന് വര്‍ഷം പിന്നിലേക്ക് പോകുമെന്ന് പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് പിന്നാലെ പല പ്രദേശത്തെയും മഞ്ഞുരുക്കം അതുവരെ മറഞ്ഞിരുന്ന ഭൂമിയുടെ ചരിത്രത്തെ കൂടുതല്‍ വെളിവാക്കാന്‍ തുടങ്ങി. പിന്നാലെ ദശലക്ഷം വര്‍ഷം പഴക്കമുള്ള മൃഗങ്ങളുടെ ഫോസിലുകളും മറ്റും ഗവേഷകര്‍ കണ്ടെത്തി. ഇതിനിടെ അതുവരെ കണ്ടെത്താതിരുന്ന, ചില അതിപുരാതന സെറ്റില്‍മെന്‍റ് ഏരിയകളും വെളിപ്പെട്ടു. ഇതില്‍ ഏറ്റവും ഒടുവിലത്തെതാണ് പോളണ്ടിലെ സാൻഡോമിയേർസ്-മൊകോസിന്‍ പ്രദേശത്ത് കണ്ടെത്തിയ 6,000 വര്‍ഷം പഴക്കമുള്ള രണ്ട് നിയോലിത്തിക് സംസ്കാരങ്ങളുടെ കണ്ടെത്തൽ.
2024 ഒക്ടോബർ ആദ്യമാണ് പുരാവസ്തു ഗവേഷകർ സാൻഡോമിയേർസ്-മൊകോസിനില്‍ ഖനനപ്രര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ക്രി.മു. 3,700 നും 3,200 നും ഇടയിൽ മധ്യ നിയോലിത്തിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന "സ്കാൻഡിനേവിയയിലെ ആദ്യത്തെ കൃഷിക്കാർ" എന്നറിയപ്പെടുന്ന ഫണൽബീക്കർ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കളിമൺപാത്രങ്ങൾ, മൃഗങ്ങളുടെ അസ്ഥികൾ എന്നിവ അടങ്ങിയ വലിയ സംഭരണ കുഴികളും കണ്ടെത്തി. എന്നാല്‍, പുരാവസ്തു ഗവേഷകരെ ഏറ്റവും അത്ഭുതപ്പെടുത്തിയത്, ഫണൽബീക്കറുകൾക്കും (ബിസിഇ 5300-4900 കാലഘട്ടം) ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ട ഒരു നീണ്ട കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളാണ്. .
undefined
ഒരേ സ്ഥലത്ത് നിന്ന് രണ്ട് വ്യത്യസ്ത നിയോലിത്തിക്ക് സംസ്കാരങ്ങളുടെ അവശേഷിപ്പിച്ച് ലഭിച്ചതോടെ പ്രദേശം ഒരു താത്ക്കാലിക വാസസ്ഥലം മാത്രമായിരുന്നില്ലെന്നും മറിച്ച് നിരവധി തലമുറകള്‍ ജീവിച്ച ദീര്‍ഘകാല മനുഷ്യ വാസസ്ഥലമായിരുന്നു എന്നതിന് തെളിവാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടായിരം വർഷത്തിലേറെയായി പാരീസിൽ ജനവാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് സമാനമാണ് സാൻഡോമിയേർസ്-മൊകോസിനിലെ മനുഷ്യവാസ കേന്ദ്രമെന്നും ഒപ്പം ഇതുവരെയുള്ള ധാരണയെ അട്ടിമറിച്ച് ചരിത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വീണ്ടും പിന്നിലേക്ക് നീങ്ങുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും
കണ്ടെത്തിയ നീണ്ട വീടിന് 6 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവുമുണ്ട്. എന്നാല്‍ ഇന്ന് അതിന്‍റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയത്. തെക്കുപടിഞ്ഞാറൻ യുക്രൈനിലെ ട്രാൻസ്കാർപാത്തിയൻ പ്രദേശത്ത് നിന്ന് ഇന്നത്തെ പോളണ്ടിലേക്ക് കുടിയേറിയ ആദ്യത്തെ കർഷകരും മൃഗപാലകരും ലീനിയർ മൺപാത്ര സംസ്കാരത്തിൽ (ക്രി.മു. 5500-4500) ഉൾപ്പെടുന്നു. ഇതേ സംസ്കാരത്തിന്‍റെ ഭാഗമാണ് 6,000 വർഷം പഴക്കമുള്ള നീണ്ട വീടും. യൂറോപ്പില്‍ നിന്നും ലഭിച്ച ഏറ്റവും പഴക്കം ചെന്ന സെറാമിക്സ് പാത്രങ്ങളുടെ അവശേഷിപ്പുകള്‍ നിര്‍മ്മിച്ചിരുന്നത് ഈ സമൂഹമാണെന്ന് കരുതപ്പെടുന്നു. ഇവര്‍ക്ക് പിന്നാലെ വന്ന ഫണൽബീക്കർ സംസ്കാരമാകാം ഇവരുടെ നാശത്തിന് കാരണമെന്നും ഗവേഷകർ കരുതുന്നു.
നീണ്ട് കിടക്കുന്ന പാത്ര നിര്‍മ്മാണ കേന്ദ്രത്തിന് സമാനമായ, നീണ്ട പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പോളണ്ട്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, യുക്രൈന്‍ എന്നിവയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നീണ്ട ഈ കെട്ടിടം മണ്ണ് ഉപയോഗിച്ച് മതിലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനത്തെയും അതേസമയം കെട്ടിടത്തിന് ചുറ്റുമുള്ള കുഴികള്‍ അവരുടെ സുരക്ഷാ ധാരണയെയും വെളിപ്പെടുത്തുന്നു. ആദ്യകാലം മുതലെ ഈ പ്രദേശം മറ്റ് വിദൂര ദേശങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് തെളിവായി സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ചില വസ്തുക്കള്‍ ഇവിടെ നിന്നും ലഭിച്ചെന്നും ആര്‍ക്കിയോളജിമാഗ് എന്ന വെബ്സൈറ്റ് അവകാശപ്പെട്ടു.
1,39,000 വർഷം പഴക്കമുള്ള ശിലായുധം; ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതപ്പെടുമോ?