പുറത്തുവന്ന മറ്റൊരു ചിത്രത്തിൽ അർദ്ധനഗ്നരായ തടവുകാർ കനത്ത ആയുധധാരികളായ കാവൽക്കാരുടെ നിരീക്ഷണത്തിന് കീഴിൽ നിരനിരയായി നിൽക്കുന്നത് കാണാം. സുരക്ഷാ ജീവനക്കാർ തടവുകാരുടെ തല ബലമായി കുനിച്ചു പിടിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
അമേരിക്കയിലെ ഏറ്റവും കൊടും കുറ്റവാളികളായിട്ടുള്ള ആളുകളെ പാർപ്പിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള തടവറയാണ് എൽ സാൽവഡോർ. എൽ സാൽവഡോറിലെ ഭയാനകമായ അവസ്ഥ അടുത്തിടെ ചില ചിത്രങ്ങളിലൂടെ പുറത്തുവന്നിരുന്നു.
Cecot (സെൻ്റർ ഫോർ ദി കോൺഫിൻമെൻ്റ് ഓഫ് ടെററിസം) എന്നറിയപ്പെടുന്ന ടെക്കോളൂക്കയിലെ ഈ വലിയ തടവറയിൽ ഏകദേശം 40,000 തടവുകാരെ പാർപ്പിക്കാൻ കഴിയും. തടവുകാരെ സുരക്ഷാ ജയിലിലേക്ക് മാറ്റിയതിൻ്റെ ഫോട്ടോകൾ സാൽവഡോറൻ സർക്കാർ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രങ്ങളിൽ തടവുകാരുടെ ശരീരത്തിൽ പച്ച കുത്തിയിരിക്കുന്നതും തല മൊട്ടയടിച്ചിരിക്കുന്നതും കാണാം. തലകുനിച്ച് കൈവിലങ്ങിട്ട് കൈകൾ പിന്നിലേക്ക് ആക്കി നിൽക്കുന്ന തടവുകാരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ തടവറയിൽ ഇതുവരെ പ്രവേശിപ്പിക്കപ്പെട്ട ഒരു തടവുകാരനെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
undefined
പുറത്തുവന്ന മറ്റൊരു ചിത്രത്തിൽ അർദ്ധനഗ്നരായ തടവുകാർ കനത്ത ആയുധധാരികളായ കാവൽക്കാരുടെ നിരീക്ഷണത്തിന് കീഴിൽ നിരനിരയായി നിൽക്കുന്നത് കാണാം. സുരക്ഷാ ജീവനക്കാർ തടവുകാരുടെ തല ബലമായി കുനിച്ചു പിടിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. മറ്റൊരു ചിത്രം തലയിൽ കൈകൾ വച്ച് മുറിക്കുള്ളിലെ തറയിൽ തടവുകാർ ഇരിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ എണ്ണം എടുക്കുന്നതും ആണ്. എൻ സാൽവഡോറിലുടനീളമുള്ള വിവിധ ജയിലുകളിൽ നിന്ന് 2,000 -ത്തിലധികം തടവുകാരെ അടുത്തിടെ മെഗാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ഭൂരിഭാഗവും അമേരിക്കയിലെ ഏറ്റവും വലിയ മാഫിയ സംഘങ്ങളായ MS-13, Barrio 18 എന്നിവയിൽ പെട്ടവരാണ്.
തടവുപുള്ളികൾ പരസ്പരം സംഘട്ടനമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇവർക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രവും മറ്റ് ഒരുതരത്തിലുള്ള ഉപകരണങ്ങളും ജയിലിനുള്ളിൽ ലഭ്യമല്ല. നിലത്തു നിന്നും കൈകൊണ്ടു വാരിയാണ് ഇവർ ഭക്ഷണം കഴിക്കേണ്ടത്. തടവുകാർക്ക് അവരുടെ സെല്ലുകൾക്ക് പുറത്ത് ഒരു ദിവസം 30 മിനിറ്റ് മാത്രമേ ചെലവഴിക്കാൻ അനുവാദമുള്ളൂ.