കളിപ്പാട്ടവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പാരിസ്ഥിതികമായ അപകടമായിട്ടാണ് ഈ അപകടം അറിയപ്പെടുന്നത് തന്നെ.
27 വർഷം മുമ്പ് തിരമാലയിൽ തകർന്നുപോയ ഒരു ചരക്ക് കപ്പൽ. അതിൽ കടത്തിയിരുന്നത് കളിപ്പാട്ടങ്ങൾ നിർമ്മിക്കാനുള്ള അഞ്ച് മില്ല്യൺ പ്ലാസ്റ്റിക് ഭാഗങ്ങളായിരുന്നു (Lego Pieces). എന്നാൽ, അതിശയം എന്ന് പറയട്ടെ ഇന്നും രണ്ട് പതിറ്റാണ്ടിന് മുമ്പ് തകർന്നുപോയ ആ കപ്പലിൽ നിന്നുള്ള കളിപ്പാട്ടത്തിന്റെ പ്ലാസ്റ്റിക് ഭാഗങ്ങൾ ആളുകൾക്ക് ബീച്ചിൽ നിന്നും കിട്ടാറുണ്ടത്രെ. തീർന്നില്ല, അവ പൂർണമായും നശിച്ചുപോകണമെങ്കിൽ 1300 വർഷമെടുക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
1997 -ലാണ് നെതർലാൻഡ്‌സിലെ റോട്ടർഡാമിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന ടോക്കിയോ എക്സ്പ്രസ് എന്ന കപ്പൽ മറിഞ്ഞത്. അതിന്റെ 62 ഷിപ്പിംഗ് കണ്ടെയ്നറുകളും അന്ന് മുങ്ങിപ്പോയി. കളിപ്പാട്ടവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പാരിസ്ഥിതികമായ അപകടമായിട്ടാണ് ഈ അപകടം അറിയപ്പെടുന്നത് തന്നെ. അപകടത്തിന് തൊട്ടുപിന്നാലെ ബീച്ചിൽ നിന്നും വിലപ്പെട്ടതോ രസകരമായതോ ആയ സാധനങ്ങൾ തെരഞ്ഞ് കണ്ടെത്തുന്നവർക്ക് ഈ കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ കിട്ടി തുടങ്ങി. പ്ലാസ്റ്റിക്കിന്റെ നീരാളി, ഡ്രാഗണുകൾ എന്നിവയെല്ലാം അതിൽ പെടുന്നു.
undefined
കോൺവാളിൽ ജനിച്ച ട്രേസി വില്യംസിനും കിട്ടി അത്തരം ഭാഗങ്ങൾ. ബീച്ചിൽ തെരച്ചിൽ നടത്താനിഷ്ടപ്പെടുന്നതോടൊപ്പം തന്നെ ഒരു പരിസ്ഥിതി പ്രവർത്തകയുമാണ് ട്രേസി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) എന്നിവയിൽ ലെഗോ ലോസ്റ്റ് അറ്റ് സീ (Lego Lost at Sea) എന്ന അക്കൗണ്ടിൽ ട്രേസി ഇതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.
ആദ്യമായി ഈ ലെഗോ കഷ്ണങ്ങൾ കണ്ടെത്തിയപ്പോൾ തനിക്ക് ആശ്ചര്യമാണ് തോന്നിയത് എന്നാണ് ട്രേസി പറയുന്നത്. പിന്നീട് കപ്പലിൽ നിന്നുള്ള കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ താല്പര്യമുള്ളവർക്കായി അവർ ഒരു കമ്മ്യൂണിറ്റി തന്നെ രൂപീകരിക്കുകയായിരുന്നു. അതിനെ കുറിച്ച് ബിബിസി വാർത്ത നല്കിയതോടെ ഇത് കണ്ടെത്താൻ താല്പര്യപ്പെട്ടുകൊണ്ട് നിരവധിപ്പേർ വന്നു.
ഇതുമായി ബന്ധപ്പെട്ട് ട്രേസി Adrift: The Curious Tale of the Lego Lost at Sea എന്ന പേരിൽ ഒരു പുസ്തവും രചിച്ചിട്ടുണ്ട്.
2020 -ൽ എൻവയോൺമെന്റൽ പൊല്യൂഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 1997 -ലെ കപ്പൽ തകർച്ചയിൽ വെള്ളത്തിലായ ഈ കളിപ്പാട്ട ഭാഗങ്ങൾ പൂർണ്ണമായും നശിക്കാൻ ഏകദേശം 1,300 വർഷമെടുക്കും.