ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 200 ദശലക്ഷം ആളുകൾ ഹ്രസ്വ-ഫോം വീഡിയോകൾക്കായി പ്രതിദിനം 45 മിനിറ്റ് വീതം ചെലവഴിക്കുന്നുണ്ട്.
ദില്ലി: മെറ്റയ്ക്ക് പ്രധാനപ്പെട്ട രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലുടനീളം ഫീച്ചർ ചെയ്യുന്ന എല്ലാ പുതിയ കാര്യങ്ങളുടെയും കാര്യത്തിലാണ് ഈ പ്രാധാന്യം നൽകുന്നതെന്ന് മെറ്റയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരവധി ബ്രാൻഡുകൾക്കും ദശലക്ഷക്കണക്കിന് ക്രിയേറ്റേഴ്സിനും അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനും ഹ്രസ്വ വീഡിയോകളിലൂടെ ഇന്ത്യയിലെ പ്രേക്ഷകരെ സൃഷ്‌ടിക്കുന്നതിനുമുള്ള അവസരം മെറ്റ നൽകിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ (മെറ്റ) ഡയറക്‌ടറും പാർട്‌ണർഷിപ്പ് മേധാവിയുമായ മനീഷ് ചോപ്ര പറഞ്ഞു.
undefined
രാജ്യത്ത് ധാരാളം പുതിയ പരീക്ഷണങ്ങള‍്‍ നടക്കുന്നുണ്ട് അതിന് ഉദാഹരണമാണ് 'റീൽസ്' എന്നും അദ്ദേഹം പറഞ്ഞു. “ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലുടനീളം ഞങ്ങൾ ചെയ്യുന്ന എല്ലാ പുതിയ കാര്യങ്ങൾക്കും സ്വീകാര്യത നൽകുന്ന പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ” മെറ്റയുടെ വാർഷിക 'ക്രിയേറ്റർ ഡേ' യുടെ ഭാഗമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 200 ദശലക്ഷം ആളുകൾ ഹ്രസ്വ-ഫോം വീഡിയോകൾക്കായി പ്രതിദിനം 45 മിനിറ്റ് വീതം ചെലവഴിക്കുന്നുണ്ട്. ഈ കണക്കിൽ മാറ്റം വരുമെന്നും 600 ദശലക്ഷമായി ഉയരുമെന്നുമാണ് കമ്പനിയുടെ കണക്ക് കൂട്ടൽ.ബ്രാൻഡുകൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തങ്ങളുടെ ഉല്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നതിനുള്ള മാർഗമായി ഷോർട്ട്-ഫോം വീഡിയോകൾ മാറിയിട്ടുണ്ട്.
വലിയ തോതില്‍ ഓഡിയന്‍സിനെ ലഭിക്കുന്നതിന് കലാകാരന്മാർ ഇൻസ്റ്റാഗ്രാമിൽ '1 മിനിറ്റ് മ്യൂസിക്' ഫോർമാറ്റ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഹ്രസ്വ-ഫോം വീഡിയോകളിലൂടെ ധാരാളം മ്യൂസിക്കൽ ട്രെൻഡുകൾ നടക്കുന്നുണ്ട്. "ക്രിക്കറ്റ്, ബോളിവുഡ്, സംഗീതം എന്നിവ ഇന്ത്യയിലെ പല സംസ്കാരങ്ങളെയും നിർവചിക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു. മെറ്റ അടുത്തിടെ ഐസിസിയുമായുള്ള ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. പുരുഷന്മാരുടെ ടി20 ലോകകപ്പിന്റെ മികച്ച മത്സര നിമിഷങ്ങളും ഹൈലൈറ്റുകളും ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും 'റീൽസ്' ക്ലിപ്പുകളിലൂടെ കാണാൻ ആളുകളെ സഹായിക്കുക എന്നതായിരുന്നു ഇതിന് പിന്നിൽ.
വ്യാജ പ്രൊഫൈലുകളുടെ ഭീഷണിയും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങളുടെ ഷെയറിങും തടയാൻ കമ്പനി നിരന്തരമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ചോപ്ര പറഞ്ഞു. പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിന് ഒപ്പം ഫേക്ക് അക്കൗണ്ടുകൾ റീമൂവ് ചെയ്യാനും കമ്പനി ശ്രമിക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുന്നത് കിടിലന്‍ മാറ്റം; ഇനി ഇഷ്ടപ്പെട്ട പാട്ടും നാട്ടുകാരെ അറിയിക്കാം.!
ഒടുവില്‍ ആകാര്യത്തിലും ജിയോ ബിഎസ്എന്‍എല്ലിനെ തോല്‍പ്പിച്ചു.!